Image

സ്ത്രീത്വത്തെ കടന്ന് പിടിച്ച് അപമാനിച്ച് മനുഷ്യാവകാശ ലംഘനം നടത്തിയതിനെതിരെ എഴുത്തുകാരി രതീദേവി

Published on 14 August, 2020
സ്ത്രീത്വത്തെ കടന്ന് പിടിച്ച് അപമാനിച്ച് മനുഷ്യാവകാശ ലംഘനം നടത്തിയതിനെതിരെ എഴുത്തുകാരി രതീദേവി
ചിക്കാഗോ:സ്ത്രീത്വത്തെ കടന്ന് പിടിച്ച് അപമാനിച്ച് മനുഷ്യാവകാശ ലംഘനം നടത്തിയതിനെതിരെ എഴുത്തുകാരി രതീദേവി പ്രധാനമന്ത്രി, കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്ക്പരതി അയച്ചു

'പെട്ടി മുടി ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണമായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ 13/8/2020 ല്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി. ഗോമതി പൊലീസിനോട് അനുവാദം ചോദിച്ചിരുന്നു.

'മുഖ്യമന്ത്രി കടന്നുപോയ സമയത്തു് അദ്ദേഹത്തെ കാണുന്നതിന് റോഡരികില്‍ കാത്തു നില്‍ക്കുകയും ചെയ്തു. പൊലീസ് അതിന് അനുമതി നിഷേധിച്ചതിനാല്‍ റോഡില്‍ കുത്തിയിരിക്കാന്‍ നിര്‍ബന്ധിതയായി.

'ജനാധിപത്യപരമായി മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം നല്‍കേണ്ട പൊലീസ്, ഒരു നൂറ്റാണ്ടായി ദുരിതപൂര്‍ണ്ണമായ ലയത്തിലെ ജീവിതാനുഭവങ്ങളുള്ള തൊഴിലാളി പ്രതിനിധിയായ ഗോമതിയെ പുരുഷ പോലീസ് നിയമ വിരുദ്ധമായി കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കടത്തി വിടുകയും ചെയ്തു.

'നിയമ വിരുദ്ധമായി പുരുഷ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ഗോമതിയെ അന്യായ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.

'സ്വന്തം വര്‍ഗ്ഗത്തിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാല്‍ തോട്ടം തൊഴിലാളികള്‍ കാലിത്തൊഴുത്തിന് സമാനമായ പാടികളില്‍ കൂട്ടമായി ജീവിക്കേണ്ടി വരുന്നതിനാലാണ് ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂട്ടമരണങ്ങള്‍ക്കിടയാകുന്നത്. അതുകൊണ്ടു് തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട തോട്ടം ഭൂമിയില്‍ അവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കുക, വാസയോഗ്യമായ വീട് നിര്‍മ്മിച്ചു നല്‍കുക, മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടറിയിക്കുന്നതിന് റോഡില്‍ കാത്തു നിന്ന ഗോമതിയെ പോലീസ് ആക്ടിന് വിരുദ്ധമായി കയറിപ്പിടിച്ച പോലീസ് നടപടിക്കെതിരെ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.'

വിശ്വസ്തതയോടെ,
രതീദേവി
Join WhatsApp News
kamalsingh 2020-08-15 21:50:03
ഇനിയെന്നാണ് നമ്മൾ ഒരു സമത്വമുള്ള ഒരു സ്വതന്ത്രരാജ്യമായി മാറുക.നൂറ്റാണ്ടുകൾ അല്ലങ്കിൽ അതിനേക്കാൾ ഏറെ മനുഷ്യാരംഭം മുതൽ അധ്വാനിക്കുന്നവന്റെ രക്തമൂറ്റുന്ന രാജ്യഭരണങ്ങൾ ജനാധിപത്യത്തെ പ്രഹസനങ്ങൾ. അനീതിയ്ക്കെതിരെ പൊരുതാൻ രതീദേവിയെ പോലെ ചങ്കുറപ്പുള്ളവർ അണിനിരക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക