കല കുവൈറ്റിന്റെ ഏഴാമത് ചാര്‍ട്ടേര്‍ഡ് വിമാനം 328 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നു
GULF
14-Aug-2020
GULF
14-Aug-2020

കുവൈറ്റ് സിറ്റി: കോവിഡ് 19 വ്യാപനം മൂലം അന്താരാഷ്ട്ര വ്യോമഗതാഗത രംഗത്തുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതിന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാന സേവനത്തിലെ ഏഴാമത്തേ വിമാനം ഇന്നു രാവിലെ കൊച്ചിയിലേക്ക് പറന്നു. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 328 പേരാണ് ഇന്നത്തെ വിമാനത്തില്‍ യാത്രയായത്.
ഏഴു വിമാനങ്ങളിലായി 2300 പേരാണ് ഇതുവരെ നാടണഞ്ഞത്. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി വോളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും കല കുവൈറ്റിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റുകള്‍ സൗജന്യമായി നല്‍കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments