കോവിഡിനൊപ്പം എലിപ്പനിയും പടരുന്നു; സംസ്ഥാനത്ത് ആശങ്ക
VARTHA
14-Aug-2020
VARTHA
14-Aug-2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനൊപ്പം എലിപ്പനിയും പടരുന്നുപിടിക്കുന്നു.ഈ വര്‍ഷം ഇന്നലെ വരെ 98 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 176 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രോഗം ബാധിച്ച് 3 പേരും രോഗലക്ഷണങ്ങളോടെ 4 പേരും ഇക്കാലയളവില്‍ മരിച്ചു.
കഴിഞ്ഞ 12 ദിവസങ്ങള്‍ക്കിടെ 21 പേര്‍ക്കാണു വയനാട് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. രോഗം ബാധിച്ച് ഒരു മരണവും ഇക്കാലയളവില്‍ ഉണ്ടായി. കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്‍പള്ളി എന്നിവിടങ്ങളിലും കല്‍പറ്റ സിവില്‍ സ്റ്റേഷനിലും 13, 20, 27, സെപ്റ്റംബര്‍ 3 എന്നീ വ്യാഴാഴ്ചകളില്‍ ഡോക്സി സൈക്ളിന്‍ കിയോസ്ക്കുകള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

.jpg)
തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാം. എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവര്‍ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments