കൂടത്തായി ജോളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ ആല്‍ബിന്‍ കൊലപാതക പദ്ധതി തയാറാക്കിയതെന്ന സംശയവുമായി പോലീസ്
VARTHA
14-Aug-2020
VARTHA
14-Aug-2020

കൂടത്തായി കൂട്ടക്കൊലപാതകപരമ്ബരയ്ക്ക് ശേഷം അത്തരത്തിലുള്ള മറ്റൊരു കൊലപാതക ശ്രമം കൂടി നടന്നതിന്റെ ഞെട്ടലിലാണ് കേരളം. വിദഗ്ധമായി ആസൂത്രണം ചെയ്ത് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് കൂടത്തായില്‍ ജോളി കൊലപാതകം നടത്തിയത്.
കാസര്‍കോട് ബളാലിലെ കൊലപാതകത്തിനും കൂടത്തായി കേസിനും സമാനതകള്‍ ഏറെയുണ്ട്. ജോളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ ആല്‍ബിന്‍ തന്റെ കുടുംബത്തെ ഒന്നാകെ വകവരുത്താന്‍ പദ്ധതി തയാറാക്കിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജോളിയെ പോലെ കൃത്യമായ പ്ലാനിങ്ങോടെ കൊല നടത്താനാനായിരുന്നു ശ്രമം.

മുന്‍പും പല രീതികള്‍ തെരഞ്ഞെടുത്തെങ്കിലും അവയൊക്കെ പാളുമെന്ന് കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാസങ്ങളുടെ പ്ലാനിങ്ങിന് ശേഷമാണ് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് കൊല ചെയ്യാമെന്ന് ഉറപ്പിച്ചത്. ലഹരിക്കടിമയായിരുന്നു ആല്‍ബിന്‍. തന്റെ ഇഷ്ടാനുസരണം ജീവിക്കാന്‍ കുടുംബം തടസ്സമാണെന്ന് കണ്ടതോടെയാണ് കൂട്ടക്കൊല മെനയാന്‍ ആല്‍ബിന്‍ തീരുമാനിച്ചത്. എല്ലാവരെയും വകവരുത്തി നാലരയേക്കര്‍ ഭൂമി സ്വന്തമാക്കി അത് വിറ്റ് നാട് വിടാമെന്നായിരുന്നു യുവാവിന്റെ പ്ലാന്‍.
മാതാപിതാക്കള്‍ സഹോദരിയോട് അമിത വാത്സല്യം കാണിക്കുന്നുവെന്നും തന്നെ അവഗണിക്കുന്നുവെന്നുമുള്ള തോന്നലാണ് ആല്‍ബിനെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം. കഞ്ചാവ് ഉള്‍പ്പെടെ പല ലഹരിയ്ക്കും ഇയാള്‍ അടിമയായിരുന്നുവെന്നും വിവരമുണ്ട്. മറ്റു പല വഴിവിട്ട ബന്ധങ്ങളും ഇയാള്‍ക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments