Image

സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും

Published on 14 August, 2020
സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും

തിരുവനന്തപുരം; കര്‍ശന മുന്‍കരുതലുകളുമായി കേരളം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ഒരുങ്ങി. മുഖ്യമന്ത്രി പതാക ഉയര്‍ത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം ഇല്ല. 


പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡോഗ് സ്ക്വാഡിലെ ഉള്‍പ്പെടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. കോവിഡ് ഉയര്‍ത്തുന്ന ആരോഗ്യസുരക്ഷാ ഭീഷണിയെ അതിജീവിക്കാനുള്ള ആശങ്കകള്‍ക്കിടെയാണ് സ്വാതന്ത്ര്യദിനാഘോഷം. സാമൂഹിക അകലം പാലിച്ചാകും പന്തലുകളില്‍ അതിഥികള്‍ ഇരിക്കുക.


രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയര്‍ത്തും. സായുധസേനാ വിഭാഗങ്ങളുടെയും എന്‍സിസിയുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. വായുസേന ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ദേശഭക്തിഗാനാലാപനവും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അനുമതി ഉള്ളവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക.

അതേസമയം, സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് ആറു പേര്‍ അര്‍ഹരായി, കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ മാധവന്‍, എസ്.ഐ ആര്‍.വി ബൈജു, ക്രൈംബ്രാഞ്ച് എസ്.ഐ കെ. സൂരജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിഹരന്‍ ഗോപാലപിള്ള, പി. എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് അര്‍ഹരായത്. സിആര്‍പിഎഫ് ഡിഐജി ആനി എബ്രഹാമിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക