Image

ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യആ​റാം​ക്ലാ​സു​കാ​ര​ന്‍ കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്ന​ത് ആ​റു മ​ണി​ക്കൂ​ര്‍

Published on 14 August, 2020
ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യആ​റാം​ക്ലാ​സു​കാ​ര​ന്‍ കാ​ട്ടി​ല്‍ ഒ​ളി​ച്ചി​രു​ന്ന​ത് ആ​റു മ​ണി​ക്കൂ​ര്‍
കോ​ത​മം​ഗ​ലം: അ​മ്മ ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ ആ​റു​കി​ലോ​മീ​റ്റ​ര്‍ ദൂ​രെ വ​ന​ത്തി​ല്‍ നി​ന്ന് രാ​ത്രി ക​ണ്ടെ​ത്തി. ഇ​ടു​ക്കി കീ​രി​ത്തോ​ടാ​ണ് ഒ​രു നാ​ടി​നെ മു​ള്‍​മു​ന​യി​ലാ​ക്കി​യ സം​ഭ​വം. രാ​ത്രി​യോ​ടെ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ഠി​പ്പി​ച്ച പാ​ഠ​ഭാ​ഗം ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​മ്മ കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ലെ ഇ​ഷ്ട​ക്കേ​ടും ദേ​ഷ്യ​വു​മാ​ണ് വീ​ടു​വി​ട്ടി​റ​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ​റി​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ വീ​ട്ടു​ജോ​ലി​ക​ള്‍ ചെ​യ്യു​ക​യാ​യി​രു​ന്ന മാ​താ​വ് അ​ല്‍​പ്പം ക​ഴി​ഞ്ഞ് നോ​ക്കി​യ​പ്പോ​ള്‍ കു​ട്ടി​യെ വീ​ട്ടി​ല്‍ ക​ണ്ടി​ല്ല. പ​രി​സ​ര​ത്ത് മു​ഴു​വ​ന്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

കൂ​ട്ടു​കാ​രു​ടെ അ​ടു​ത്ത് തി​ര​ക്കി​യ​പ്പോ​ള്‍ അ​വി​ടെ​യും ചെ​ന്നി​ട്ടി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും വ​ന​പാ​ല​ക​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും അ​ട​ങ്ങി​യ സം​ഘം കാ​ട്ടി​ലേ​ക്ക് തി​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​ട്ട് പ​ര​ന്ന​തോ​ടെ തി​ര​ച്ചി​ലി​നും ബു​ദ്ധി​മു​ട്ടാ​യി. അ​ന്വേ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​വ​ര്‍ കാ​ടി​ന്‍റെ മു​ക്കും​മൂ​ല​യും പ​രി​ശോ​ധി​ച്ചു. ഉ​ച്ച​ത്തി​ല്‍ കു​ട്ടി​യു​ടെ പേ​ര് ചൊ​ല്ലി വി​ളി​ച്ചു​കൊ​ണ്ടാ​ണ് കാ​ട്ടി​ല്‍ തി​ര​ഞ്ഞ​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഏ​ക​ദേ​ശം ആ​റു​കി​ലോ​മീ​റ്റ​ര്‍ ദൂ​രെ നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ന​ഗ​ര​മ്ബാ​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റാം കൂ​പ്പി​ന് സ​മീ​പം പാം​ബ്ല തേ​ക്കും പ്ലാ​ന്‍റേ​ഷ​നി​ല്‍ തി​ര​യു​ന്ന​തി​നി​ടെ കു​ട്ടി വി​ളി​കേ​ട്ടു.

ശ​ബ്ദം കേ​ട്ട ഭാ​ഗ​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു പാ​റ​പ്പു​റ​ത്ത് അ​ള്ളി​പ്പി​ടി​ച്ചി​രു​ന്ന നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ട​ത്. കൈ​വി​ട്ടാ​ല്‍ താ​ഴേ​ക്ക് പ​തി​ച്ച്‌ ജീ​വാ​പാ​യം സം​ഭ​വി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കു​ട്ടി ഇ​രു​ന്നി​രു​ന്ന​ത്. കൂ​രി​രു​ട്ട​ത്ത് പ​റ​മു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​യ​ന്ന് നി​ല​വി​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വ​ന​പാ​ല​ക​ര്‍ സാ​ഹ​സി​ക​മാ​യാ​ണ് താ​ഴേ​യി​റ​ക്കി​യ​ത്. കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക