Image

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: വിവരങ്ങള്‍ തേടി ഫെയ്‌സ്ബുക്കിന് കത്ത് നല്‍കി

Published on 14 August, 2020
 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: വിവരങ്ങള്‍ തേടി ഫെയ്‌സ്ബുക്കിന് കത്ത് നല്‍കി


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിവരങ്ങള്‍ തേടി പോലീസ് ഫെയ്‌സ്ബുക്കിന് കത്ത് നല്‍കി. ടി.ജെ.ജയജിത്, വിനീത് വി.യു, കണ്ണന്‍ ലാല്‍ എന്നിവരുടെ അക്കൗണ്ട് വിവരങ്ങളാണ് തേടിയത്. ഇവര്‍ ലൈംഗിക ചുവയുള്ളതും വ്യക്തിഹത്യ നടത്തുന്നതുമായ സന്ദേശങ്ങളാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷണ സംഘം ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ക്കായി അന്വേഷണ സംഘം പരിശോധന തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം അതിരുവിട്ടതോടെ പത്രപ്രവര്‍ത്തക യൂണിയന്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. തുടര്‍ച്ച് അന്വേഷണം സൈബര്‍ വിഭാഗങ്ങള്‍ക്ക് കൈമാറിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക