Image

ദുബായ് കിരീടാവകാശിയുടെ മെഴ്‌സിഡസ് കൈവശപ്പെടുത്തിയ കുടുംബം; വിട്ടുകൊടുത്ത് കരുതല്‍

Published on 14 August, 2020
 ദുബായ് കിരീടാവകാശിയുടെ മെഴ്‌സിഡസ് കൈവശപ്പെടുത്തിയ കുടുംബം; വിട്ടുകൊടുത്ത് കരുതല്‍


ദുബായ്: കാറിനു മുകളില്‍ കൂടുകൂട്ടി മുട്ടയിട്ട പക്ഷികളോട് ദുബായ് കിരീടാവകാശിയുടെ കരുതല്‍. മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറന്നുപോകുന്നവരെ ആ മെഴ്‌സിഡസ് കാര്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജകുമാരന്‍. 

ദുബായിലെ വസതിയില്‍ തന്റെ കാര്‍ കിടക്കുന്ന സ്ഥലം ടേപ്പ് കൊണ്ട് ചുറ്റി വേര്‍തിരിച്ച് സംരക്ഷിക്കുകയാണ് അദ്ദേഹം. ഈ ചിത്രം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷികള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ വസതിയിലെ ജീവനക്കാരോട് ആ ഭാഗത്തേക്ക് പോകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. 

കാറിന്റെ വിന്‍ഡ്ഷീല്‍ഡിലാണ് പക്ഷി കൂടുകൂട്ടിയിരിക്കുന്നത്. മുട്ടകള്‍ വിരിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷികള്‍ കൂട്ടിയിരിക്കുന്ന വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പക്ഷികള്‍ക്ക് ശല്യമുണ്ടാകാതെ ഏറെ ദൂരെനിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. 

'ചില സമയങ്ങളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളും വളരെ വലുതായിരിക്കുമെന്ന' അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ആഡംബര കാറിനു മുകളിലിരുന്ന് ആഡംബരം ഒട്ടും കുറയ്ക്കാതെ കുഞ്ഞിനെ സംരക്ഷിക്കുകയും കൂട് ഒരുക്കുകയുമാണ് ആ പക്ഷികള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക