Image

ബംഗലൂരു കലാപം: കോണ്‍ഗ്രസ് നേതാവ് കെ.ജെ ജോര്‍ജിന്റെ അടുത്തയാള്‍ അറസ്റ്റില്‍

Published on 14 August, 2020
ബംഗലൂരു കലാപം: കോണ്‍ഗ്രസ് നേതാവ് കെ.ജെ ജോര്‍ജിന്റെ അടുത്തയാള്‍ അറസ്റ്റില്‍


ന്യുഡല്‍ഹി: ബംഗലുരു കലാപവുമായി ബന്ധപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മന്ത്രിയുമായ കെ.ജെ ജോര്‍ജിന്റെ അടുത്ത അനുയായി അറസ്റ്റില്‍. കലീം പാഷ ആണ് അറസ്റ്റിലായിരിക്കുന്നത്. ബിബിഎംപി കോര്‍പറേഷനിലെ നഗ്‌വാരയില്‍ നിന്നുള്ള അംഗം ഇര്‍ഷാദ് ബിഗത്തിന്റെ ഭര്‍ത്താവുമാണ് കലീം പാഷ. 

ഓഗസ്റ്റ് 11നു രാത്രിയുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 60 പേര്‍ കൂടി അറസ്റ്റിലായെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പട്ടീല്‍ പറഞ്ഞു. ഇതുവരെ 206 പേരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നു പേര്‍ കൊല്ലപ്പെടുകയും 60 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തെ കുറിച്ച് നാല് സംഘങ്ങളാണ് അന്വേഷിക്കുന്നത്. 

എസ്.ഡി.പി.ഐ കണ്‍വീനര്‍ അടക്കം നാലു പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. കലാപത്തിനു പിന്നില്‍ എസ്.ഡി.പി.ഐയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എസ്.ഡി.പി.ഐയെ നിരോധിക്കുന്നതും പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക