Image

നേപ്പാളില്‍ ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

Published on 14 August, 2020
നേപ്പാളില്‍ ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍


കാത്മണ്ഡു(നേപ്പാള്‍): നേപ്പാളിലെ റുയി ഗ്രാമത്തില്‍ ചൈനയുടെ കടന്നുകയറ്റം പുറംലോകത്തെ അറിയിച്ച നേപ്പാളി മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍. ബലറാം ബനിയ (50) ആണ് മരിച്ചത്. മാണ്ഡുവിലെ ഹൈട്രോപവര്‍ പ്രൊജക്ടറിനു സമീപം ബഗ്മതി നദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് മക്‌വാന്‍പൂര്‍ ജില്ലാ പോലീസിനെ ഉദ്ധരിച്ച് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നദിയുടെ തീരത്തുകൂടി ബലറാം ഒറ്റയ്ക്ക് നടക്കുന്നതായാണ് അവസാനം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും ഒടുവിലായി കാണിച്ചതും ഇവിടെയാണ്. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആയി. ബലറാമിനെ കാണാതായതോടെ കുടുംബം പോലീസിന് പരാതി നല്‍കിയിരുന്നു. 

നേപ്പാളി ദിനപത്രമായ കാന്തിപുര്‍ ഡെയ്‌ലിയിലെ ആദ്യകാലം മുതലുള്ള മാധ്യമപ്രവര്‍ത്തകനാണ് ബലറാം. രാഷ്ട്രീയവും പാര്‍ലമെന്റ് സമ്മേളനവും പതിവായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് ബലറാം ആയിരുന്നു. േഗാര്‍ഖ ജില്ലയിലെ റുയിയിലെ ചൈനീസ് അധിനിവേശത്തെ പുറത്തെത്തിച്ചതുമഗാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. 

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലെഖ്, ഗിംപിയാഥുര എന്നീ പ്രദേശങ്ങളുടെ പേരില്‍ നേപ്പാള്‍ അവകാശവാദമുന്നയിച്ചതോടെ ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക