Image

പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാര്‍ഥനാദിനംആചരിച്ചു.

Published on 14 August, 2020
 പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാര്‍ഥനാദിനംആചരിച്ചു.

മൂന്നാര്‍: പെട്ടിമുടിയില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാര്‍ഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഇടവകയുടെ സ്റ്റേഷന്‍പള്ളിയായ രാജമല സെന്റ്.തെരേസാസ് ദേവാലയത്തില്‍ പരേതര്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു. ബലിയര്‍പ്പണത്തിനുശേഷം പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരെ സംസ്‌കരിച്ച രാജമല മൈതാനത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. വികാരി ജനറല്‍ മോണ്‍.ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, മോണ്‍.സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ എന്നിങ്ങനെ 20-ഓളം വൈദികര്‍ പ്രാര്‍ഥനയില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക