Image

ദുരന്ത പെയ്ത്ത് (കവിത:പ്രേമാനന്ദന്‍ കടങ്ങോട്)

പ്രേമാനന്ദന്‍ കടങ്ങോട് Published on 14 August, 2020
ദുരന്ത പെയ്ത്ത് (കവിത:പ്രേമാനന്ദന്‍ കടങ്ങോട്)
നിന്റെ 
പെയ്ത്തുക
ളൊക്കെയും  
ദുരന്തങ്ങളാക്കി 
മാറ്റിയതെന്തിന് 

കാണുന്നില്ലേ 
നീയിനിയും 
ഒഴുകുന്ന
കണ്ണുനീര്‍ 
തുള്ളികളെ 

മറന്നുവോ 
നീയതൊക്കെ 
തകര്‍ത്ത 
സൗധങ്ങളെല്ലാം  
കെട്ടിപടുത്ത 
മോഹങ്ങളായിരുന്നു 

മതിയായില്ലേ 
നിനക്കിനിയും 
ഇത്രയൊക്കെ 
തീരാദുഃഖത്തി
ലാഴ്ത്തിയിട്ടും 
പ്രാണനെടുത്തിട്ടും 

കേഴുകയാണ് 
നിന്നോടൊന്നു
മടങ്ങിപോകുവാന്‍ 
മരണത്തിന്‍ 
താണ്ഡവമൊന്ന
വസാനിപ്പിച്ചു 

പ്രാര്‍ത്ഥിച്ചീടുന്നു 
ഭൂമിദേവിയോട് 
അവിടുന്നൊ
ന്നരുളിയാലും 
ശമിച്ചെന്‍ ദാഹം
മതിയെനിക്കിനി 
നിന്റെയീ 
ദുരന്ത പെയ്ത്ത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക