പി.എസ്.സി പരീക്ഷകള്‍ ഒക്ടോബര്‍ മുതല്‍ നടത്തിയേക്കും
VARTHA
13-Aug-2020
VARTHA
13-Aug-2020

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി തയ്യാറെടുക്കുന്നു.
ലോക്ക്ഡൗണില്‍ മുടങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലുും ശരവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഹൈസ്കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് , ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് , സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കും

ഉദ്യോഗാര്‍ഥികള്‍ക്ക് യാത്രാ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാവും പരീക്ഷകള്‍ ക്രമീകരിക്കുക. പരീക്ഷാ ഹാളുകളിലെ കാര്യങ്ങളും മറ്റ് തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കും. നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകള്‍ സമാഹരിച്ച് സമയബന്ധിതമായി പ്രസിദ്ധീകരിക്കും. എല്‍.ഡി ക്ലാര്‍ക്ക് തസ്തികകയിലേക്ക് 17 ലക്ഷവും, ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഏഴ് ലക്ഷവും അപേക്ഷകരുണ്ട്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് പി.എസ്.സി ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും ,നിരവധി പട്ടികകള്‍ ഇക്കാലയളവില്‍ പ്രസിദ്ധീകരിക്കുകയും കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments