Image

സൂക്ഷിക്കുക; ചൈന അന്തക വിത്തുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്

Published on 13 August, 2020
സൂക്ഷിക്കുക; ചൈന അന്തക വിത്തുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിത്തുകള്‍ ഓണ്‍ലൈനിലോ അജ്ഞാതരില്‍ നിന്നോ വാങ്ങി നട്ടുവളര്‍ത്തി പരീക്ഷിക്കാന്‍ വരട്ടെ. മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടാനും വിളനാശത്തിനും മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനു തന്നെ അപകടമാകുന്ന ഘടകങ്ങള്‍ ഇവയിലുണ്ടാകാമെന്നാണ് കേന്ദ്ര കാര്‍ഷിക വകുപ്പ് സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്.

ചൈനയില്‍ നിന്നെന്നു കരുതുന്ന ഇത്തരം വിത്തുപായ്ക്കറ്റുകള്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പേരില്‍ അജ്ഞാത മേല്‍വിലാസത്തില്‍ നിന്ന് അയച്ചുകിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അമേരിക്കന്‍ കൃഷി വകുപ്പ് (യു.എസ്.ഡി.എ) 'ബ്രഷിംഗ് സ്കാം' അഥവാ 'കാര്‍ഷിക കള്ളക്കടത്ത്' എന്നു വിശേഷിപ്പിക്കുന്ന ഈ വിത്തുവരവിനു പിന്നില്‍ ചൈനീസ് കീടനാശിനി കമ്പനികളാണെന്നാണ് സംശയം.

വിത്തിനൊപ്പം കീടങ്ങളെയും ആക്രമണകാരികളായ ജീവികളുടെ മുട്ടകളെയും കടത്തിവിടും. ചെടികളുടെ സംരക്ഷണത്തിന് ഈ കമ്പനികളുടെ കീടനാശിനി ഉപയോഗിക്കാതെ പോംവഴിയില്ലെന്നാകും. അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് തെറ്റായി ലേബല്‍ ചെയ്ത വിത്തു പാഴ്‌സലുകള്‍ അമേരിക്ക കൂടാതെ കാനഡ, യു.കെ, ന്യൂസിലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ ജൈവവൈവിധ്യത്തിനും പ്രകൃതിസുരക്ഷയ്ക്കും ഭീഷണിയായ അജ്ഞാത വിത്തുകളെക്കുറിച്ച് സംസ്ഥാന കൃഷി വകുപ്പും ഉടന്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക