Image

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തം: മരണം 19,000 കടന്നു

Published on 13 August, 2020
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തം: മരണം 19,000 കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച 11,813 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,60,126 ആയി വര്‍ധിച്ചു. പുതുതായി 413 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 19,063 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

3,90,958 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,115 പേര്‍ രോഗമുക്തി നേടി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,49,798 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 30 ലക്ഷത്തിനടുത്ത് സാംപിളുകള്‍ ഇതുവരെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിച്ചു.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ 1,200 രോഗികളും മുംബൈയിലാണ്. 48 മരണവും ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരത്തിലേക്ക് അടുത്തു. നിലവില്‍ സംസ്ഥാനത്തുടനീളം 10,25,660 പേര്‍ വീടുകളിലും 36,450 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക