Image

മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2012
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം
ന്യൂജേഴ്‌സി: വടക്കേ അമേരിക്കയില്‍ ഹൃസ്വകാല സന്ദര്‍ശനത്തിന്‌ എത്തുന്ന പ്രവാസി മലയാളികളുടെ ഇഷ്‌ടതോഴനും മികച്ച പാര്‍ലമെന്റേറിയനുമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്ക്‌ ന്യൂജേഴ്‌സിയിലെ വിവിധ സംഘടനാ നേതാക്കള്‍ ജൂണ്‍ പത്താം തീയതി ഞായറാഴ്‌ച വൈകുന്നേരം 5.30-ന്‌ ടീനെക്കിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യയില്‍ വെച്ച്‌ സ്വീകരണം നല്‍കുന്നു.

1989 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സുരേഷ്‌ കുറുപ്പ്‌ എം.പി, റെയില്‍വേ, ട്രാന്‍സ്‌പോര്‍ട്ട്‌, ടൂറിസം, ഹ്യൂമന്‍ റിസോഴ്‌സ്‌, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.

ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയില്‍ (എ.ഐ.സി.സി)യുടെ സെക്രട്ടറി കൂടിയായ സുരേഷ്‌ പ്രവാസി മലയാളികളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ വേണ്ടി പാര്‍ലമെന്റില്‍ ശബ്‌ദമുയര്‍ത്തിയിട്ടുണ്ട്‌. 2009-ല്‍ നടന്ന പാര്‍ലമെന്റ്‌ ഇലക്ഷനില്‍ മാവേലിക്കര മണ്‌ഡലത്തില്‍ നിന്നും അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിന്‌ ജയിച്ചു. എല്‍.എല്‍.ബി ബിരുദധാരിയായ സുരേഷ്‌ രാഷ്‌ട്രീയം നോക്കാതെ എല്ലാവരുടേയും നന്മയ്‌ക്കും, ആവശ്യങ്ങള്‍ക്കുമായി പൊരുതുന്നു.

ന്യൂജേഴ്‌സിയിലെ വിവിധ രാഷ്‌ട്രീയ-സാംസ്‌കാരിക-സംഘടനാ നേതാക്കളായ ടി.എസ്‌. ചാക്കോ, അനിയന്‍ ജോര്‍ജ്‌, ദേവസി പാലാട്ടി, ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്‌സ്‌ കോശി, പ്രൊഫ. സണ്ണി മാത്യു, സജി പോള്‍, ജിബി തോമസ്‌, ജോയ്‌ ചാക്കപ്പന്‍, ജോണ്‍ വര്‍ഗീസ്‌, ടോം മാത്യു, ഡോ. ജോര്‍ജ്‌ ജേക്കബ്‌, ജെന്‍സണ്‍ കുര്യാക്കോസ്‌, ജയ്‌പ്രകാശ്‌, ഏബ്രഹാം പോത്തന്‍, സാം ആലക്കാട്ടില്‍, സജി പി. മാത്യു, ദാസ്‌ കീണ്ണന്‍കേരില്‍, ഡോ. ഷോണ്‍ ഡേവിഡ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്‌.

ന്യൂജേഴ്‌സിയിലെ മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, രാജു പള്ളം, മധു, ഫിലിപ്പ്‌ മാരേട്ട്‌, വര്‍ഗീസ്‌ പ്ലാമൂട്ടില്‍, ജോര്‍ജ്‌ തുമ്പയില്‍, ഡോ. കൃഷ്‌ണകിഷോര്‍, റെജി ജോര്‍ജ്‌ തുടങ്ങിയവരും മത നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കാളികളാകുന്നു.

പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ കോണ്‍സുലേറ്റുകളിലും കസ്റ്റംസ്‌, ഇമിഗ്രേഷന്‍ തുടങ്ങിയ മേഖലകളില്‍ അനുഭവിക്കുന്ന യാതനകള്‍ കൊടിക്കുന്നില്‍ സുരേഷ്‌ എംപിയെ ബോധ്യപ്പെടുത്തുന്നതിനും. ഈ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുകൂടിയാണ്‌ ജൂണ്‍ പത്തിന്‌ ന്യൂജേഴ്‌സി മലയാളികള്‍ ഒത്തുചേരുന്നത്‌.

എല്ലാ പ്രവാസി മലയാളികളും പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി.എസ്‌. ചാക്കോ (201 262 5979), അനിയന്‍ ജോര്‍ജ്‌ (908 337 1289), രാജു പള്ളം (732 429 9529).
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്‌ ന്യൂജേഴ്‌സിയില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക