Image

കോവിഡ് ബാധിതര്‍ 2.095 കോടി; മരണം 7.5 കോടി കടന്നു; ഇന്ത്യയില്‍ വീണ്ടും മരണം 1000 കടന്നു

Published on 13 August, 2020
കോവിഡ് ബാധിതര്‍ 2.095 കോടി; മരണം 7.5 കോടി കടന്നു; ഇന്ത്യയില്‍ വീണ്ടും മരണം 1000 കടന്നു

ന്യൂയോര്‍ക്ക് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20,965,586 ആയി. മരണസംഖ്യ 750,294ല്‍ എത്തിയപ്പോള്‍ രോഗമുക്തരുടെ എണ്ണം 13,810,529ലും ചികിത്സയിലുള്ളവര്‍ 6,404,763 വുമാണ്. 

അമേരിക്കയില്‍ 5,390,890(+30,588) ആളുകള്‍ രോഗികളായപ്പോള്‍ 169,789(+658) ആളുകള്‍ മരണമടഞ്ഞു. ബ്രസീലില്‍ മരാഗികളുടെ എണ്ണം 3,180,758(+10,284)വും മരണസംഖ്യ104,528(+265)ലുമെത്തി. ഇന്ത്യയില്‍ രോഗികള്‍ 2,459,613 ആയി. വ്യാഴാഴ്ച മാത്രം 64,142 പേര്‍ക്ക് വേരാഗം സ്ഥിരീകരിച്ചു. ആകെ മരണം 48,144 ആയി. ഇന്നു മാത്രം 1,006 പേരാണ് മരിച്ചത്. ഇത് രണ്ടാം തവണയാണ് മരണസംഖ്യ ആയിരം കടക്കുന്നത്. 

റഷ്യയില്‍ 907,758 (5,057) പേര്‍ രോഗികളും 15,384(+124 ) പേര്‍ മരിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ രോഗികള്‍ 568,919 ആയപ്പോള്‍11,010 പേര്‍ മരണമടഞ്ഞു. പെറുവില്‍ 498,555പേര്‍ േരാഗബാധിതരായപ്പോള്‍ 21,713 പേര്‍ മരണമടഞ്ഞു. 

മെക്‌സിക്കോയില്‍ 498,380(+5,858) രേണാഗബാധിതരുണ്ട്. മരണസംഖ്യ 54,666 (737)ല്‍ എത്തി. കൊളംബിയ, ചിലി, സ്‌പെയിന്‍ എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക