Image

ഗണ്‍മാന് പിന്നാലെ മലപ്പുറം എസ്പിക്കും കോവിഡ് സ്ഥിരീകരിച്ചു.

Published on 13 August, 2020
ഗണ്‍മാന് പിന്നാലെ മലപ്പുറം എസ്പിക്കും കോവിഡ് സ്ഥിരീകരിച്ചു.


മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എസ്പിയും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.  കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് അബ്ദുള്‍ കരീമാണ് നേതൃത്വം നല്‍കിയിരുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്പി ഓഫീസിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും നിരീക്ഷണത്തിലാണ്. 

മലപ്പുറത്ത് ഇന്ന് 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക