Image

ആന്ധ്രയില്‍ ഇന്ന് 9996 , തമിഴ്നാട്ടില്‍ 5835 ; കര്‍ണാടകയില്‍ 6,706 പുതിയ കോവിഡ് രോഗികള്‍

Published on 13 August, 2020
ആന്ധ്രയില്‍ ഇന്ന് 9996 , തമിഴ്നാട്ടില്‍ 5835 ; കര്‍ണാടകയില്‍ 6,706 പുതിയ  കോവിഡ് രോഗികള്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,996 പേര്‍ക്കുകൂടി ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വര്‍ധിച്ചു.

പുതുതായി 82 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവില്‍ ആന്ധ്രയില്‍ ചികിത്സയിലുള്ളത്. 
1,70,924 പേര്‍ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്-19 നോഡല്‍ ഓഫീസര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച 5,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,355 ആയി. ആകെ കോവിഡ് മരണസംഖ്യ 5,397 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 119 മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് 1,21,242 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 8,609 പേര്‍ രോഗമുക്തി നേടി. 78,337 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക