ദുബായില്‍ മലയാളിയായ സ്വര്‍ണപണിക്കാരന്‍ മരിച്ച നിലയില്‍
GULF
13-Aug-2020
GULF
13-Aug-2020

ദുബായ്: മലയാളിയായ സ്വര്‍ണപണിക്കാരനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ആലത്തുംകണ്ടിയില്‍ ഷാജി (40) ആണ് മരിച്ചത്. ദെയ്‌റ ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക് ഷോപ്പ് നടത്തിവരികയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതിലിന്റെ വിടവിലൂടെ നോക്കിയപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഷൈജു പറഞ്ഞു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങള്‍ കാരണം കട അടച്ചതിനുശേഷം ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായതായി കരുതപ്പെടുന്നു.
ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരന്‍ പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments