Image

അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍

Published on 13 August, 2020
അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബി പറഞ്ഞത്.
ഇക്കാര്യം സോബി സിബിഐയെ അറിയിച്ചിട്ടുണ്ട്. ബ്രെയിന്‍ മാപ്പിങിന് സമ്മതമാണെന്നും സോബി സിബിഐയെ അറിയിച്ചു. സിബിഐ അന്വേഷണത്തോടെ എല്ലാ തെളിയുമെന്നും ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ഉറപ്പാണെന്നും സോബി പറഞ്ഞു.
സോബിയുമായി സിബിഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ പരിശോധന നടത്തി. ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക