പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) അഡ്വൈസറി ബോർഡ് അംഗം മുരളി എസ് നായർക്ക് യാത്രയയപ്പ് നൽകി
GULF
13-Aug-2020
GULF
13-Aug-2020

രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) അഡ്വൈസറി ബോർഡ് അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായ മുരളി എസ് നായർക്ക് യാത്രയയപ്പ് നൽകി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ യാത്രയയപ്പ് സാധ്യമല്ലാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ളൈ കൈമാറി.മുരളി എസ് നായർ തന്റെ 18 ആം വയസിൽ ആണ് കെൽട്രോണിൽ ജോലിയിൽ പ്രവേശിക്കുന്നതും സർവീസ് സംഘടനാ രംഗങ്ങളിൽ സജീവമാകുകയും ചെയ്യന്നത്. കെൽട്രോൺ എംപ്ലോയീസ് യൂണിയന്റെ (INTUC) ജനറൽ സെക്രട്ടറി ആയി പ്രവൃത്തിക്കുമ്പോളാണ് അവധിയിൽ പ്രവാസജീവിതം ആരംഭിക്കുന്നത്.അപാരമായ സംഘടനാപാടവവും വ്യപകമായ വ്യക്തി ബന്ധവും കൈമുതലാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുവൈറ്റിലെ സംഘടനരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വം ആയി മാറി. ആരുടെ മുമ്പിലും സംഘടനയ്ക്കു വേണ്ടി ശക്തമായി പ്രതികരിക്കാനും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമായിരുന്നു.
ഇപ്പോൾ നീണ്ട രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്.
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ സാല്മിയയിൽ കൂടിയ യോഗത്തിൽ ട്രഷറർ ഷിബു ചെറിയാൻ, സെക്രട്ടറി ഷാജി പി ഐ, ജയകുമാർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തന്‍റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ മുരളി എസ് നായർ ഉറപ്പു നൽകി.
ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ജോയിന്റ് ട്രഷറർ മനോജ് റോയ് നന്ദിയും പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments