Image

പ്രധാനമന്ത്രിക്കൊപ്പം വേദിപങ്കിട്ട അയോധ്യ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ്

Published on 13 August, 2020
പ്രധാനമന്ത്രിക്കൊപ്പം വേദിപങ്കിട്ട അയോധ്യ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ്

അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ. ശ്വാസതടസ്സത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് അഞ്ചിന് നടന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപനചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്ത വ്യക്തികൂടിയാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസ്.


കഴിഞ്ഞ ദിവസം മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിലും മഹന്ത് നൃത്യ ഗോപാല്‍ ദാസ് പങ്കെടുത്തിരുന്നു. ഇതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസ്. ആഗ്രയില്‍നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസ് ചികിത്സ നല്‍കുന്നത്. ചികിത്സാ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയിട്ടുണ്ട്.


അയോധ്യ ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിക്കും മഹന്ത് നൃത്യ ഗോപാല്‍ ദാസിനും പുറമെ, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് എന്നിവരും പങ്കാളികളായിരുന്നു. ശിലാന്യാസ ചടങ്ങിനു ശേഷം നടത്തിയ സമ്മേളനത്തിലും മഹന്ത് നൃത്യ ഗോപാല്‍ദാസിനൊപ്പം ഇവര്‍ വേദി പങ്കിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക