Image

ബൈഡനും ഹാരിസും യോജിച്ച് പ്രവർത്തിക്കണം

ഏബ്രഹാം തോമസ് Published on 13 August, 2020
ബൈഡനും ഹാരിസും യോജിച്ച് പ്രവർത്തിക്കണം
പ്രൈമറികളിൽ ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥികൾ തമ്മിൽ പോരടിക്കുന്നതും പിന്നീട് ഒന്നിച്ച് പ്രവർത്തിക്കുന്നതും യു.എസ്. രാഷ്ട്രീയത്തിന്റെ മാത്രം പ്രത്യേകതയായിരിക്കാം. ഭാഗ്യവശാൽ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് പ്രൈമറികളും ഡിബേറ്റുകളും വന്നു. ഇല്ലെങ്കിൽ കൂടുതൽ ആരോപണ പ്രത്യാരോപണങ്ങൾക്കും അമേരിക്കൻ ജനത സാക്ഷ്യം വഹിക്കേണ്ടി വന്നേനെ.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ വോട്ടർമാരുടെ ഇ-മെയിൽ ഐഡി സംഘടിപ്പിച്ച് ഇ-മെയിൽ ബോംബാക്രമണം സാധാരണമാണ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രചരണ വിഭാഗം പ്രതിദിനം നാലഞ്ച് ഇ മെയിൽ വീതം അയച്ച് തരുന്നു. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ റണ്ണിംഗ് മേറ്റായി കാലിഫോർണിയ സെനറ്റർ കമലഹാരിസ പ്രഖ്യാപിച്ചപ്പോൾ സമയം പാഴക്കാതെ ട്രംപിന്റെ പ്രചരണ വിഭാഗം അയച്ച ഇ-മെയിലിൽ ഉന്നയിച്ച ആരോപണങ്ങൾ ഇവയാണ്.
ഒന്നാമതായി, കമലഹാരിസ് ജോ ബൈഡന്റെ റേസിസ്റ്റ് നയങ്ങൾ ആക്രമിച്ചു. രണ്ടാമത് തന്റെ ദാരുണമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ചു. മൂന്നാമത് തന്റെ തിരഞ്ഞടുപ്പ് പ്രചരണം അവസാനിപ്പിച്ച് മൂന്ന് മാസത്തിനു ശേഷം മനസ്സില്ലാമനസ്സോടെ ബൈഡനെ പിന്തുണയ്ക്കുകയാണെന്ന് അറിയിച്ചു. നാലാമത് ബൈഡനെതിരെ ലൈംഗിക ആക്രമണ ആരോപണം ഉണ്ടായപ്പോൾ തന്റെ വി പി സ്ഥാനാർത്ഥിയായി ഒരു സ്ത്രീയെ തിരഞ്ഞെടുക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. അഞ്ചാമത് ഇപ്പോൾ ഉറക്കം തൂങ്ങി ബൈഡൻ കൃത്രിമക്കാരിയായ കമലയെ റണ്ണിംഗ് മേറ്റായി പ്രഖ്യാപിച്ചു.
ഈ രണ്ട് ലിബറലുകളും അങ്ങേയറ്റം ഇടതുപക്ഷക്കാരാണ്. ഈ രണ്ട് പരിഷ്കരണവാദികളും അന്യോന്യം അനുയോജ്യരാണ് ; എന്നാൽ അമേരിക്കയ്ക്ക് യോജിച്ചവരല്ല. ഇമെയിൽ തുടർന്നു.
ഹാരിസിന്റെ മുൻകാല നിലപാടുകളും അവർക്ക് ഇപ്പോഴും പശ്ചാത്താപമില്ല എന്ന് ഏതാനും നാളുകൾക്ക് മുൻപുള്ള ബൈഡന്റെ കുറിപ്പുകളും ഇരുവരും പഴയ നിലപാടുകൾ മറന്ന് അമേരിക്കയുടെയും അമേരിക്കക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
ഹാരിസിന്റെ ഓമന പദ്ധതിയാണ് മെഡികെയർ ഫോർ ഓൾ. ഡിബേറ്റുകള ബൈഡൻ ഇത് ശക്തമായി എതിർത്തിരുന്നു. ഹാരിസ് ഹെൽത് സെക്രട്ടറിയാവില്ല എന്നതിനാൽ ഇത് തൽക്കാലം കോൾഡ് സ്‌റ്റോറേജിൽ വച്ചാലും ആരും അവരെ പഴിക്കുകയില്ല. ഹെൽത്ത് കെയർ ഫോർ ഓൾ ആക്ടിൽ നിന്ന് ട്രംപ് എടുത്തു കളഞ്ഞ വകുപ്പുക ബൈഡൻ വീണ്ടും കൊണ്ടു വന്നേക്കും. എന്നാൽ ആവശ്യമായ പരിശോധനകളോ ദുരൂപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികളോ ഉണ്ടാകുമെന്ന് ഉറപ്പില്ല. യു.എസ്. നേരിടുന്ന ധാരാളം പ്രശ്നങ്ങളിൽ ബൈഡന്റെയും ഹാരിസിന്റെയും നിലപാടുകളിൽ വലിയ അന്തരമുണ്ട്. വകുപ്പുകൾ ഭരിക്കുന്ന സെക്രട്ടറി ആയല്ല വി പി ആയാണ് ബൈഡൻ വിജയിച്ചാൽ ഹാരിസ് ഭരണത്തിൽ എത്തുക എന്നത് ആശ്വാസകരമാണ്. വകുപ്പ് മേധാവി പ്രസിഡന്റിന്റെ അപ്രീതിക്ക് പാത്രമാൻ ധാരാളം കാരണമുണ്ട്.
ഉദാഹരണമായി കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ഗുരുതരമായ അവസ്ഥ. ഓരോ 80 സെക്കൻറും കോവിഡ് 19 പിടി എട്ട ഒരു അമേരിക്കക്കാരൻ മരിക്കുകയാണെന്ന് മുൻപ് ഹാരിസ് പറഞ്ഞിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പ്രശ്നം ഗുതുതരമായി തന്നെ തുടരുന്നു. 16 മില്യൺ പേർക്ക് തൊഴിൽ നഷ്ടമായി, മില്യൻ കണക്കിന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്നൊക്കെ ഹാരിസ് ആരോപിച്ചിരുന്നു. ഇതോടൊപ്പം രണ്ടാമത്തെ ദുരിതാശ്വാസ പാക്കേജിൽ വ്യക്തികൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ധനസഹായം നൽകണം. വ്യവസായ രംഗത്ത് കഴിഞ്ഞ കുറെ മാസങ്ങളായി അനുഭവപ്പെടുന്ന മന്ദത അകറ്റണം. വിദേശ രാജ്യങ്ങളുമായുള്ള വ്യപാര ബന്ധം മെച്ചപ്പെടുത് ട്രംപ് വിരോധം അധികാരത്തിലെത്തിച്ചേക്കാം. യഥാർത്ഥ ഫലങ്ങളാണ് അമേരിക്കൻ ജനത പ്രതീക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക