Image

ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായവുമായി അമേരിക്കന്‍ മലയാളി

Published on 12 August, 2020
ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായവുമായി അമേരിക്കന്‍ മലയാളി
ന്യൂയോര്‍ക്ക്: കോവിഡ് കാല മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ഒരു വെബ്സൈറ്റ്. ടൂറിസ്മോ ജോബ്സ് എന്ന പേരിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ആകര്‍ഷ് കോളപ്രത്താണ് വെബ്സൈറ്റിന്റെ സ്ഥാപകന്‍.

കോവിഡ് മഹാമാരി ആഗോളതലത്തില്‍തന്നെ ട്രാവല്‍ ഇന്‍ഡ്സട്രിയെ വളരെ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ഫലമായി ഈ ബിസിനസ് മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി ആളുകള്‍ക്കു ജോലി നഷ്ടപ്പെടുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തു. ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാനോ കുടുംബങ്ങളെ സഹായിക്കാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഔട്ട് ഓഫ് ദി ബോക്സ് ചിന്തിച്ചതെന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ഒരു വെബ്സൈറ്റ് തുടങ്ങാനും തീരുമാനിച്ചതെന്നും വെബ്സൈറ്റിന്റെ സ്ഥാപകന്‍ ആകര്‍ഷ് കോളപ്രത്ത് പറയുന്നു.

www.tourismojobs.com എന്ന പേരിലാണ് വെബ്സൈറ്റ്. ട്രാവല്‍ ഇന്‍ഡസ്ട്രിക്കായി സമര്‍പ്പിച്ചിരിക്കുന്ന വെബ്സൈറ്റ് തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഉപയോഗിക്കാം. സേവനം സൗജന്യമാണ്. ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ & ട്രാവല്‍ അസോസിയേഷനുകള്‍, ഡിഎംഒകള്‍, ഡിഎംസികള്‍, ഹോട്ടല്‍ ശൃംഖലകള്‍, ട്രാവല്‍ കമ്പനികള്‍, എയര്‍ലൈന്‍സ്, ക്രൂയിസ് ലൈനുകള്‍ തുടങ്ങിയ വിഭാഗങ്ങളെ സഹായിക്കുകയും ജോലി നഷ്ടപ്പെട്ടവര്‍ക്കു പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സാഹചര്യമൊരുക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ആകര്‍ഷ് വ്യക്തമാക്കി.

വെബ്‌സൈറ്റിന്റെ ഒരു ഭാഗം സ്റ്റാര്‍ട്ട്-അപ്പ് കമ്പനികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. വളര്‍ന്നുവരുന്ന സംരംഭകരുടെ സ്വപ്നങ്ങള്‍ സഫലമാക്കാനും നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള അവസരമാണ് വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുസരിച്ചാകും ഇവിടെ തൊഴിലവസരങ്ങള്‍ തുറക്കുക.
ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി കണ്ടെത്താന്‍ സഹായവുമായി അമേരിക്കന്‍ മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക