image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അജ്ഞതയുടെ ഗുഹകളിൽ ജീവിക്കുന്നവരും പ്ളേറ്റോയുടെ ഗുഹാ മനുഷ്യരും (സി. ആൻഡ്രുസ്)

EMALAYALEE SPECIAL 12-Aug-2020
EMALAYALEE SPECIAL 12-Aug-2020
Share
image

 യവന തത്വചിന്തകൻ പ്ലേറ്റോ; പൊതു യുഗത്തിന്‍റെ  427 വര്‍ഷം മുമ്പ്  ജനിച്ചു, 348 ൽ മരിച്ചു. പ്ലേറ്റോ; സോക്രട്ടിസിന്‍റെ  ശിഷ്യനും അരിസ്റ്റോട്ടിലിന്‍റെ  ഗുരുവും ആണ്. 

 
പ്ലേറ്റോയുടെ വിശ്വ വിഖ്യാത ഗ്രന്ഥം ആണ് -റിപ്പപ്ലിക്.  അജ്ഞതയിൽ ജനിച്ചു വളർന്നു മരിക്കുന്ന സാധാരണ മനുഷരെ; അജ്ഞതയിൽ നിന്നും മോചിപ്പിക്കാൻ കടപ്പാട് ഉള്ളവൻ ആണ് തത്വചിന്തകൻ. സമൂഹത്തിൽ തത്വചിന്തകരുടെ ദൗത്യത്തെ   ചിത്രീകരിക്കാൻ,  പ്ലേറ്റോ; റിപ്പബ്ലിക്  എന്ന  അതുല്യ രചനയിൽ ഉപയോഗിച്ചിരിക്കുന്ന  ഗുഹോപമ (Allegory of the Cave) അലിഗോറി ഓഫ് ദി കേവ്  എന്താണ് എന്ന് നോക്കാം.

 ചെറുപ്പം മുതൽ പുറത്തുനിന്നുള്ള പ്രകാശമോ, ശബ്ദമോ എത്താത്ത  ഒരു ഗുഹയിൽ ചങ്ങലകൾ കൊണ്ട്  ബന്ധിക്കപ്പെട്ട കുറെ മനുഷർ. അവർക്കു തിരിയുവാനോ പുറകോട്ട് നോക്കുവാനോ സാധിക്കില്ല; അതുപോലെയാണ് അവരെ തളച്ചിട്ടിരിക്കുന്നതു. അവരുടെ മുന്നിലുള്ള  ശൂന്യഭിത്തിയിൽ നോക്കി  ജീവിതം മുഴുവനും പോക്കേണ്ടിവരുന്ന ഇ  മനുഷ്യരുടെ   പുറകിൽ ആണ് ഗുഹയുടെ പ്രവേശന കവാടം.  ഈ നിസ്സഹായർക്കു  പുറകിൽ ഒരഗ്നികുണ്ഡവും. അഗ്നി കുണ്ഡത്തിനും  അവർക്കും മദ്ധ്യേ ഒരു മതിൽക്കെട്ടും ഉണ്ട്. മതിൽക്കെട്ടിനു മുകളിൽ ഇടക്കിടെ  തടിയിൽ വെട്ടി ഉണ്ടാക്കിയ; മരങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ചലിക്കുന്ന  രൂപങ്ങൾ ചിലർ കൊണ്ടുനടക്കുന്നു. അവയുടെ  നിഴൽ ഗുഹക്കുള്ളിലെ ശൂന്യഭിത്തിയിൽ പതിക്കുന്നു.  ആ മനുഷ്യർ, തങ്ങൾക്കു മുന്നിൽ ഭിത്തിയിൽ തെളിയുന്ന നിഴലുകൾ യാഥാർഥ്യം എന്ന് കരുതുന്നു. കാരണം  നിഴലുകൾക്കപ്പുറമൊന്നും അവർ  ദർശിച്ചിട്ടില്ല.  അവർ ഒരിക്കലും ഗുഹക്കു പുറത്തുള്ളത് ഒന്നും കണ്ടിട്ടില്ല. പുറകിൽ എന്താണ് എന്ന് തിരിഞ്ഞു നോക്കുവാനും അവർക്കു സാധ്യമല്ല. അതിനാൽ നിഴലുകളെ  യാഥാർത്ഥ്യമായി അവർ  കരുതുന്നു.
   എന്നാൽ തത്വജ്ഞാനി; പുറത്തുള്ള വെളിച്ചം നിറഞ്ഞ, യാഥാർത്ഥ  പർമാർത്ഥത ദർശിക്കാൻ അവസരം ലഭിച്ചവർ ആണ്. നിഴലുകളെ  പരമാർത്ഥതയായി തെറ്റിദ്ധരിക്കാതിരിക്കാൻ അവർക്കു സാധിക്കും.  ഇന്ദ്രിയങ്ങൾ മുഖേന നാം അറിയുന്നതിന് ഉപരി; അടിസ്ഥാന സത്യങ്ങൾ അവയുടെ  മൗലികവും ഉദാത്തവുമായ  അവസ്ഥയിൽ വേർതിരിച്ചു അറിയുവാൻ കഴിവ് നേടിയവൻ ആണ്  തത്വ ജ്ഞാനി .

 നിഴലുകൾ മാത്രം കണ്ടിട്ടുള്ള ഇ ഗുഹാ  മനുഷർ, ഇ നിഴലുകൾ സത്യം ആണെന്നു വിശ്വസിക്കുന്നു. അവയെ കാണുമ്പോൾ അവർ ആഹ്ളാദിക്കുന്നു, അവയെപ്പറ്റി പരസ്പരം സംസാരിക്കുന്നു. അവരുടെ വിശ്വസത്തിൽ അടിയുറച്ചു നിൽക്കുന്നു, അ വിശ്വസം അവർക്കു ജീവിത വിജയം കൊണ്ടുവരുമെന്നും കരുതുന്നു. അതാണ് ഒരു സാധാരണ വിശ്വാസിയുടെ ലോകം. ഇവരെ മതത്തിലും രാഷ്ട്രീയത്തിലും മറ്റു സാമൂഹ്യ മണ്ഡലങ്ങളിലും കാണാം!

  ഒരിക്കൽ ഇതിലൊരു  ഗുഹാമനുഷൻ  ചങ്ങലകൾ  മുറിച്ചു  ഗുഹക്കു പുറത്തു വന്നു.  അന്നേവരെ സൂര്യ പ്രകാശം കണ്ടിട്ടില്ലാത്ത അവന്‍റെ  കണ്ണുകൾ വേദനിച്ചു, അവനു പ്രകാശത്തെ ഉൾക്കൊള്ളാൻ സാധിച്ചില്ല, എന്നാൽ ക്രമേണ  അവനു കാഴ്ച ലഭിച്ചു. ജീവനുള്ള, ചലിക്കുന്ന വർണ്ണങ്ങൾ  നിറഞ്ഞ ലോകം അവനെ വിസ്‌മയിപ്പിച്ചു. അവൻ കണ്ടവയെല്ലാം അവനു പുതിയത് തന്നെ, അതിനാൽ അവയൊക്കെ യാഥാർഥ്യം ആണ് എന്ന് അംഗീകരിക്കുവാനും, ഗുഹയിൽ അവൻ കണ്ടത് സത്യം അല്ല എന്ന് മനസ്സിൽ ആക്കുവാനും വളരെ പ്രയാസപ്പെട്ടു. എങ്കിലും വളരെയധികം സമയത്തിനുശേഷം അവന് സത്യം മനസ്സില്‍ ആയി.   ഗുഹയിലെ അവന്‍റെ  കൂട്ടുകാരെ ഇ സുവാർത്ത അറിയിക്കാൻ അവൻ തിരികെ പോയി, പക്ഷെ അവർ അവനെ വിശ്വസിച്ചില്ല.  വെളിയിലെ പ്രകാശത്തിൽ തുറന്ന അവന്‍റെ  കണ്ണുകൾ; ഗുഹയിൽ കാണുന്നത് വെറും നിഴൽ ആണെന്നും തിരിച്ചറിഞ്ഞു. ഇ സത്യം അവൻ തടവുകാരോട് പറഞ്ഞു,  അവരുടെ ചങ്ങലകൾ അഴിച്ചു അവരെ പുറത്തു കൊണ്ടുവരുവാൻ ശ്രമിച്ചു. 'നിനക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞു അവർ അവനെ അക്രമിക്കുവാനും തുടങ്ങി. ഇതല്ലേ നമ്മൾ മനുഷ ചരിത്രത്തിന്റെ തുടക്കം മുതൽ കാണുന്നത്?

  പ്ലേറ്റോയുടെ ഉപമയിലെ ഗുഹ, നമ്മുടെ അജ്ഞത, മതം, രാഷ്ട്രീയം, സാമൂഹ്യ ബന്ധങ്ങൾ, എന്നിങ്ങനെ പലതിന്‍റെ  പ്രതീകം അല്ലേ!  ഇവിടെ; ഗുഹയിൽ നിന്നും മോചിതനായ തത്വ ചിന്തകൻ; അഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്‍റെ  സത്യത്തിലേക്ക് നയിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ അത്തരം ഗുരുക്കൻമ്മാർക്ക് തിരികെ ലഭിക്കുന്നത്  എന്താണ് എന്ന്, എന്നും നാം ചരിത്രത്തില്‍  കാണുന്നു.

    ഏറിയ ശതമാനം ആൾക്കാരും അവരുടെ അറിവില്ല്യയ്മ്മയിൽ ആനന്ദം കണ്ടെത്തുന്നവർ ആണ്. ഇ അലസത അവരുടെ ആശ്വാസ മേഖലയാണ്. അതുകൊണ്ടാണ്; അവരെ അഞതയുടെ അലസതയിൽനിന്നും വിടർത്തി മാറ്റി മോചിപ്പിക്കാൻ ശ്രമിക്കുന്നവരെ ശത്രുക്കൾ ആയി കാണുന്നതും മോചകനെ ഉപദ്രവിക്കുന്നതും ചിലപ്പോൾ കൊല്ലുകയും ചെയുന്നത്.  സോക്രട്ടിസിനു വിഷം കൊടുത്തു കൊന്നത് പോലെ എത്ര എത്ര ...

  പ്രകാശത്തിൽ നടക്കുന്നവർ, പ്രകാശത്തിലേക്ക് അന്ധകാരസ്ഥരെ നയിക്കുന്നവർ ഒക്കെ അപകടപരമായി  ജീവിക്കുന്നു. കാപട്യത്തിന്‍റെയും  അജ്ഞതയുടെയും തടവ് പുള്ളികൾ അന്തകാരത്തിൽ ഒളിച്ചിരുന്ന്  പ്രകാശിതരെ  നശിപ്പിക്കാൻ ശ്രമിക്കുന്നു. അതാണ് മനുഷ ചരിത്രം; തുടക്കം മുതൽ ഇന്നേവരെ!

  നമ്മുടെ ചുറ്റുപാടും നോക്കു! മിക്കവാറും എല്ലാവരും ഗുഹാവാസികൾ ആണ്. അഞത, അഹംകാരം, സ്വാർദ്ധത, തീവ്രവാദം, സ്റ്റോക്ക് മാർക്കറ്റ്, അമിത ഭക്ഷണം, അമിത ഭോഗം, പണക്കൊതി, മതം, ജാതി, വർണ്ണം, അറിവിനെ എതിർക്കുക, സ്ത്രീ വിദ്വെഷം,  രാഷ്ട്രീയം; എന്നിങ്ങനെ അനേകം കൊച്ചു ഗുഹകളിൽ പാർക്കുന്നവർ.  ഇവരുടെ ലക്ഷം വീട് കോളനിയിൽ എങ്ങാനും പ്രബുദ്ധരായവർ അകപ്പെട്ടാലുള്ള അനന്തര അവസ്ഥ പറയേണ്ടിയത് ഇല്ലല്ലോ!  സത്യവും ശാസ്ത്രവും വെറുക്കുന്ന ഇ ഗുഹാ വാസികൾ  ഹാലിളകിയ കാട്ടുപോത്തുകളെപോലെയാണ്. ഹിലരി ക്ളിന്ടന്‍, കമല ഹാരിസ് എന്നിവരെപോലെയുള്ള സ്ത്രീകളെ അങ്ങികരിക്കാന്‍ ഉള്ള മനോഭാവം ഇല്ലാത്ത; പുരുഷമേധാവിത്വം തലക്ക് മത്തുപിടിച്ച ഗുഹാവാസികള്‍. 

    മനുഷ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം ഗുഹാവാസി മനോഭാവം ആണ്. ഇതിനു പരിഹാരം ഉണ്ടോ?- ഹാ ശ്രമിക്കാം!. നമ്മൾ എവിടെ ജനിക്കുന്നു എന്നതിന് നമുക്ക് യാതൊരു  വിധത്തിലും കണ്ട്രോൾ ചെയ്യാവുന്നത് അല്ല. എല്ലാ ജനനവും തീർത്തും ആകസ്മികം/ അവിചാരിതം  ആണ്. അതായത് ആരും ശ്രീബുദ്ധൻ ആയി ജനിക്കുന്നില്ല, എല്ലാവരും ഗുഹയിൽ തന്നെയാണ് ജനിക്കുന്നത്. പഴയ ദൈവങ്ങളുടെ കഥകൾ നോക്കു, അവരും ജനിക്കുന്നത് ഗുഹയിൽ തന്നെ. എന്നാൽ ഇ ദൈവങ്ങളുടെ കൂടെ നമ്മളും ജനിക്കുന്നു, അവരുടെ കെട്ടുകഥകൾ കേട്ട് വളരുന്നു, അവയെ വണങ്ങുന്നു. ഇല്ല!; വലിയ പ്രശ്നം ഇല്ല  ഇവിടം വരെ ഒക്കെ; അത് കുട്ടിക്കാലം.   പക്ഷെ കുട്ടിക്കാലം കഴിയുമ്പോള്‍  ഇ ദൈവങ്ങളെ വണങ്ങുന്നതിനു പകരം നമ്മൾ വളരണം. പുലിയെ പേടിച്ചു ഓടുന്ന മാനിനെപ്പോലെ കുതിച്ചു ചാടി ഓടി വളരണം. അവിടം മുതൽ നമ്മൾ പുതിയ മനുഷ്യൻ  ആയി മാറുന്നു. അതാണ് മൃഗം ആയ നമ്മൾ മറ്റു മൃഗങ്ങളിൽ നിന്നും വേർതിരിക്കപ്പെടുന്ന അവസ്ഥ. അപ്പോൾ മാത്രമേ  ഇ ഗുഹകളിൽ നിന്നും കുറേപേർക്കെങ്കിലും പുറത്തുവരാൻ സാധിക്കയുള്ളൂ.

  പാപം എന്നത് മതങ്ങൾ ഉണ്ടാക്കിയ കൂച്ചു വിലങ്ങുകൾ ആണ്, വെറുംകെട്ടുകഥകൾ മാത്രം. പക്ഷെ തത്വ ചിന്തകന്‍റെ   സത്യ വേദപുസ്തകത്തിൽ 'അജ്ഞത' പാപം ആണ്. എന്നാൽ അന്ധകാരത്തിലും അഞതയിലും വളഞ്ഞുകൂടി സുഖനിദ്ര നടിക്കുന്നവരെ ഉണർത്താൻ, നീണ്ട കുപ്പായങ്ങൾ ധരിച്ചർ വായിൽ തോന്നിയത് ഒക്കെ വിളിച്ചു കൂവിയാൽ അത് പ്രബോധനം ആവില്ല.   ഉറക്കം നടിക്കുന്നവരെ  സത്യം പറഞ്ഞു  മനസ്സിൽ ആക്കുക;  അതാണ് വിദ്യാഭ്യാസം. സത്യവും ശാസ്ത്രവും പഠിപ്പിക്കുന്ന വിദ്യ.  ആരേയും തല്ലി അടിച്ചു പഠിപ്പിക്കാൻ സാധിക്കില്ല, പോയി പുസ്തകം വായിക്കു എന്ന് പറഞ്ഞു ഓടിക്കുന്നതും പ്രായോഗികം അല്ല.  നീണ്ട  പ്രഭാഷണ പ്രസംഗങ്ങളും പ്രയോജനം ചെയ്യില്ല.  അറിവ് ഇല്ലാത്തവരെ; അറിവുള്ള മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ; അവർ ഏതു നിലവാരത്തിൽ ആണ് എന്ന് മനസ്സിൽ ആക്കുക . കൂപമണ്ഡൂകത്തോട്, അവ പ്രപഞ്ചം എന്ന് കരുതുന്ന കിണറ്റിൽ നിന്നും പുറത്തുവന്നാൽ മറ്റൊരു വലിയ ലോകം കാണാം എന്ന് അറിയിക്കുക. അവക്ക് പുറത്തുവരാൻ ഒരു വഴിയും കാണിക്കുക, അതാണ് തത്വ ചിന്തകന്റെ ധർമ്മം. 
 
എല്ലാവർക്കും എല്ലാമോ വളരെയേറെയോ  അറിയുവാനുള്ള കെപ്പാസിറ്റി ഇല്ല. അവരവരുടെ ബ്രെയിൻ       കെപ്പാസിറ്റിക്കു  ഉൾക്കൊള്ളാൻ സാധിക്കുന്നത്രയും അവർ ഗ്രഹിക്കട്ടെ!; പരിപൂർണ്ണ അജ്ഞതയേക്കാൾ കുറെ അറിവ് എങ്കിലും നല്ലത് അല്ലേ!. കൂടുതൽ, കൂടുതൽ അറിയുംതോറും; അറിവ് വര്ധിക്കുന്നതിനേക്കാൾ ഉപരി, നമുക്ക് എത്രയോ കുറച്ചു മാത്രമേ അറിയൂ എന്ന് മനസ്സിൽ ആകും. അതാണ് ജ്ഞാനം . അപ്പോൾ കൂടുതൽ അറിയുവാനുള്ള വിശപ്പും ദാഹവും ഉണ്ടാകും. അപ്പോൾ ഉറക്കം നടിക്കുന്നവർ എഴുന്നേറ്റ്, അറിവുള്ളവർ കാണിച്ചുകൊടുക്കുന്ന പാതകളിൽകൂടി മുന്നോട്ടു നീങ്ങും. വിജ്ഞാനത്തിനുവേണ്ടിയുള്ള  ദാഹം ആണ് നാലുകാലിൽ നടന്ന മനുഷരെ ക്ഷീരപഥങ്ങൾക്ക് അപ്പുറം എത്തിച്ചത്. 

 നീ; എത്രമാത്രം വിഡ്ഢിയാണ് എന്ന് ഒരുവനെ മനസ്സിൽ ആക്കാൻ ശ്രമിച്ചാൽ; പോത്തിനോട് വേദം ഓതുന്നപോലെ എന്നുമാത്രം അല്ല, താൻ; വിഡ്ഢിയാണെന്നു തോന്നുന്ന വിഡ്ഢികൾ ഉണ്ടോ? അതിനാൽ വിഡ്ഢിയെ അവന്റെ വിഡ്ഢിത്തരത്തിൽ കൈയ്യോടെ പിടികൂടാൻ ശ്രമിച്ചാൽ, കാട്ടു കഴുതയുടെ പല്ല് എണ്ണാൻ ശ്രമിക്കുന്നതുപോലിരിക്കും!. അതിനാൽ, ഗുഹയിൽനിന്നും രക്ഷപെട്ടവർ തിരിച്ചു ഗുഹയിൽ ചെല്ലണം. നമ്മൾ കണ്ട വെളിച്ചത്തിന്റെ ലോകത്തെക്കുറിച്ചു പറയണം. അല്ലാതെ, ഹേ!; ഞാനും എൻ്റെ കുടുംബവും രക്ഷപെട്ടു, നൗ ഐ ഡോണ്ട് കെയർ! എന്ന മട്ടിൽ പോകരുത്. പാലം കടക്കുവോളം നാരായണ! നാരായണ!; പാലം കടന്നുകഴിയുമ്പോൾ കൂരായണ! കൂരായണ!. -

  അതേ!; കാലത്തിന്റെ തെറാപ്യൂട്ടിക് ഹീലിംഗ് ശക്തി വലുതാണ്. ഞാൻ, ഞാൻ -എന്ന ഭാവങ്ങളെ വീട്ടു തടങ്കലിൽ  കെട്ടിയിടാൻ ഒരു സൂഷ്‌മ വയറസിനു സാധിച്ചു, മനുഷ് ജീവൻ എത്രയോ ക്ഷണികം. അതിനാൽ ഗുഹയിൽ നിന്നും രക്ഷപെട്ടവർ  തിരികെ ചെല്ലണം, അവർ ഷിറ്റ് ഹോളിൽ നിന്ന് വന്നവർ ആണെങ്കില്ലും‍ . നൂറ്റാണ്ടുകൾ അടിമത്തം അനുഭവിക്കുന്ന ഒരു ജനതക്ക് കുറെ കടലാസ്സ് നിയമങ്ങൾ പോരാ  മോചനം ലഭിക്കാൻ. മനുഷ സ്നേഹികൾ ആയ നേതാക്കൾ, ഗുഹയിൽനിന്നും രക്ഷപെട്ടവർ; ദുഃഖവും,ദുരിതവും, അഞതയും ഒക്കെ അനുഭിക്കുന്നവരുടെ ഗുഹകളിലേക്കു ചെന്നു, അവർ നീട്ടിയ കരങ്ങളിൽ പിടിച്ചു അനേകർ മോചിതർ ആയി. അതേ! നമ്മൾ മാത്രം, നമ്മുടെ മക്കൾ മാത്രം രക്ഷപ്പെട്ടാൽ മതിയോ? അതേ!; നിങ്ങളുടെ മക്കൾ രക്ഷപെട്ടു എങ്കിൽ, അവർക്കു ഇനി നിങ്ങളെക്കൊണ്ട് ആവശ്യം ഇല്ല. 
 
എന്നാൽ അത്തരം സഹായം വേണ്ട  അനേകരുടെ മക്കൾ ഉണ്ട്, ഇനിയുള്ള കാലമെങ്കിലും മറ്റുള്ളവരെ അപഹസിക്കുന്ന  പരിപാടി അവസാനിപ്പിക്കുക. അടിമത്തത്തില്‍ നിന്നുള്ള മോചനം ചിലപ്പോള്‍ വളരെയധികം സിമ്പിള്‍ ആയിരിക്കാം,  നിങ്ങള്‍ കറുത്ത  കണ്ണട വെച്ച് ഇരുട്ടില്‍ ഇരുന്നാല്‍ നിങ്ങള്‍ക്ക് ചുറ്റും ഉള്ളത് കാണാന്‍ സാധിക്കുമോ?    
 
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ലഭിച്ച അനേകം അവസരങ്ങളിൽ ഒന്നുപോലും ലഭിക്കാൻ ഉള്ള വഴികൾ ഇല്ലാത്തവരെ തേടുക, അനേകർ നിങ്ങളുടെ ചുറ്റുപാടും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമാണ് ഭുലോകം കറങ്ങുന്നത്  എന്ന ഭാവം; നിങ്ങൾ കുഴിച്ച കുഴികള്‍ ആണ്, അവയില്‍ നിന്നും പുറത്തുവരിക. അതാണ് ലാസറിന്‍റെ ഉയ്ര്‍പ്പിന്‍റെ ഉപമയുടെ മെസ്സേജ്- 'ലാസറേ! പുറത്തു വരിക. അതേ; ജീവന്‍ ഉണ്ടെങ്കിലും  ചത്തതിനു ഒക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ജീവിക്കുന്നവര്‍ ഗുഹകളിൽ നിന്നും പുറത്തുവരുക!

  സത്യത്തിന്‍റെ വെളിച്ചം നിങ്ങളെ നന്മകള്‍ നിറഞ്ഞവര്‍ ആക്കട്ടെ!- അപ്പോള്‍ നിങ്ങള്‍ക്ക് 'കറമ്പനേയും കമലയേയും മനുഷര്‍ ആയി കാണുവാന്‍  ശക്തി തരുന്ന  ഉള്‍കാഴ്ച്ച ലഭിക്കും. സത്യത്തിന്‍റെ  സ്വാതന്ത്രം ഇ ഭൂമിയിലെ  പറുദീസ ആണ്. അതേ; ഇന്നുമുതൽ നിങ്ങളും പറുദീസയിൽ ജീവിക്കു!- നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നരകം ആക്കാതെ!. 




Facebook Comments
Share
Comments.
image
2020-08-14 16:55:54
ഇനി നമ്മുടെ അന്തപ്പൻ ചേട്ടനും കൂടി ഉണ്ടെങ്കിൽ സംഗതി കലക്കും . അതിന് മാത്തുള്ളക്കിട്ടൊരു തട്ട് കൊടുക്കണം . അപ്പോൾ മാത്തുള്ള സുവിശേഷവുമായി വരും . അത് വന്നാൽ അന്തപ്പൻ ചേട്ടൻ വെറുതെ ഇരിക്കില്ല . വരും തീർച്ചയായും വരും . നാരദൻ
image
2020-08-14 15:31:35
ഹാ! ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടുന്നില്ല. കുറേക്കാലമായി വിദ്യാധരനെ കാണാൻ ഇല്ലായിരുന്നു. കടലുകൾ താണ്ടി ഞാൻ അലഞ്ഞു.....എന്നിട്ടും കണ്ടില്ല എൻ്റെ പൊന്നു ചങ്ങാതെ!. അവസാനം ഗൂഗിളിൽ തപ്പി, അപ്പോൾ ആമസോണിൽ കിടക്കുന്നു 'ആരാണ് വിദ്യാധരൻ' അതും ചോദിക്കുന്നതോ ഒത്തിരികാലമായി അപ്രത്യഷൻ ആയ നമ്മുടെ പ്രിയ കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന് പിടികൊടുക്കാത്ത വിദ്യധരനെ കണ്ടു പിടിക്കാൻ അമേരിക്കൻ മുല്ലാക്കയോട് ചോദിക്കാം എന്നു കരുതി, കാരണം മുല്ലാക്കയെയും കാണാൻ ഇല്ല. ഇനി രണ്ടു പേരും കൂടി കമലക്കു വോട്ട് പിടിക്കാൻ പോയോ?. മുല്ലാക്ക മൊഞ്ചുള്ള മൂന്ന് ബീവിമാരെ വിട്ടേച്ചു പോവില്ല എന്നും തോന്നി, എന്നാൽ സിഐ ഡി മൂസയെ വിളിക്കാം എന്ന് കരുതി ഫോൺ നബ്ബർ തപ്പുമ്പോൾ ആരോ പറഞ്ഞു അദ്ദേഹം ഹൂസ്റ്റണിൽ അടി കിട്ടിയ ആരുടെയോ കണ്ണാടി തപ്പാൻ പോയി എന്ന്. ഇനി ഫൊക്കാനയിൽ സിഐഡി മൂസ പോകുന്നതിനുമുമ്പ് - കാരണം അവിടുത്തെ അടി ഹൂസ്റ്റൺ അടി ആയിരിക്കില്ല, റിയൽ ആണെന്ന് പറയുന്നവനും സ്ഥിരം കുത്തിയിരിപ്പുകാർക്കും എല്ലാം അടി മുടി അടി വരുന്നു. കാണ്ടാ മൃഗത്തിൻ്റെ തൊലിക്കട്ടി ഉള്ള ഇവരെ, അടികിട്ടിക്കഴിയുമ്പോൾ മിർഗ ഡോക്ട്ടറുടെ അടുക്കൽ കൊണ്ടുപോകാൻ ഉള്ള തയ്യറെടുപ്പുകൾ വേണം. 6 കഷണം ആയി പിരിഞ്ഞ ഹുഡ്‌സൺ വാലികൾ ആണ് മുൻനിരയിൽ. ഇപ്പോൾ നടക്കുന്നത് പൂര പാട്ട് ആണ്. അടി പുറകെ ഉണ്ട്. കൺഫൂഷൻ മാറാൻ ഗണപതിക്കു ഒരു തേങ്ങ അടിക്കാം എന്ന് കരുതിയപ്പോൾ അങ്ങേരു പറഞ്ഞു; 'നിങ്ങൾ മലയാളികൾ തേങ്ങ അടിക്കാൻ വിടുന്നത് ബംഗാളികളെ ആണ്, അവന്മാർ എൻ്റെ തലയിൽ ആണ് തേങ്ങ അടിക്കുന്നത് , ഭയങ്കര തലവേദന, നീ പോയി ഒരു ഡോക്‌ടറെ വിളിച്ചോണ്ട് വാ', എന്ന് പറഞ്ഞു. കൺഫ്യൂഷൻ തീർക്കാൻ വന്ന എനിക്ക് വീണ്ടും കൺഫൂഷൻ, വെറ്റിനറി ഡോക്‌ടറെ വിളിക്കണോ അതോ!?- ഞാൻ ചോദിച്ചു. 'ഓടടാ ഏഭ്യാ, വിഡ്ഡി കശുമാണ്ട, നീയും അ ന്യൂയോർക്കിലെ തല്ലിപ്പൊളി ക്കാലമാടൻമാരുടെ കൂട്ടത്തിൽ ആണല്ലേ;'- ഗണപതി അലറി; ഞാൻ ഓടി, ഓടി കിതച്ചു നിന്നപ്പോൾ, ഇതാ വരുന്നു വിദ്യാധരൻ, ഗുഹയിൽ നിന്നും കുറെ ചങ്ങലക്കിട്ടവരെ വലിച്ചുംകൊണ്ട്. അപ്പോൾ വീണ്ടും കൺഫ്യൂഷൻ, അല്ലാ! ഇ ആൻഡ്രു ആരാ? അഗ്നിഹോത്രിയോ മന്ത്രവാദിയോ? വിധ്യാധരനെ ആവാഹിച്ചു വരുത്തുവാൻ? പ്രൊഫസ്സർ കുഞ്ഞാപ്പുവിനെകൂടി ആവാഹിച്ചു വരുത്തൂ, ഒത്തിരി വ്യജ പ്രൊഫസ്സർമ്മാർ വിലസുന്നു ഇ മലയാളിയിൽ .- സരസമ്മ. ന്യൂയോർക്.
image
2020-08-14 11:02:38
വിദ്യാധരന്‍ തിരിച്ചു വന്നതില്‍ വളരെയധികം ആനന്ദം തോന്നുന്നു, നന്ദി. profGFNPhd എന്നത് ഒന്ന് പിരിചാലോ?. p= മലയാളത്തില്‍ പു.....; r = rat; o= ഒ ....; f= അമേരിക്കന്‍ f .....; G= അടി കിട്ടുമ്പോള്‍ ഗ പോലെ വളഞ്ഞു കൂടുന്നവന്‍, F= f ...ലെസ്സ് , Phd = കള്ള Phd ഫ്രം ട്രമ്പ്‌ ഉള്ളി വേര്സിട്ടി. അതേ എല്ലാ ഗുഹാവാസിയും മറ്റുള്ളവര്‍ ഒക്കെ അങ്ങനെ എന്ന് തോന്നും. -സരസമ്മ ഹൂസ്ടന്‍
image
2020-08-13 23:56:44
ഇരുളിന്റെ മൂലയിൽ പതിയിരിക്കും പരപമ്പരവിഡ്ഢികളെ, അറിവുള്ളോർ പറയുന്ന വാക്കു കേട്ട് മറ നീക്കി പുറത്തേക്ക് വന്നിടുക. ഇതുപോലെ അവസരം കിട്ടുകില്ല; അതു വേഗം വന്നു മറഞ്ഞുപോകും. എന്തിന് നിന്നകം കഠിനമാക്കിടുന്നു, എന്തിനീ വെറുപ്പും വിദ്വേഷവുമുള്ളിൽ? നിൻ അഹങ്കാരം നിന്നെ തുണയ്ക്കുകില്ല നിൻ പൊങ്ങച്ചം നിനക്ക് താങ്ങാകുകില്ല. ജാതിമതത്തിന്റ പേരു ചൊല്ലി വാദിപ്പതു ജൂഗുപ്‌സാവഹമല്ലേ?. കറുപ്പില്ലെങ്കിൽ വെളുപ്പിനെന്തു ചന്തം കറുപ്പും വെളുപ്പുമില്ലേൽ തവിട്ടിനെന്തു ഭംഗി? ഹീനന്മാർ നേതാവായി രാജ്യം ഭരിച്ചിടുകിൽ ശൂന്യമാകും നാട് മുടിഞ്ഞുമുത്തറയിട്ടുപോകും വന്നിടും കള്ളന്മാർ കർത്താവിൻ പേരിലിങ്ങ് എന്നാലാ ചതിക്കുഴിയിൽ വീണിടില്ലേ. അതുകൊണ്ടു പാമ്പിനെപ്പോൽ കൂർമ്മ ബുദ്ധിവേണം അതുപോലെ വേണം പ്രാവിൻ സമം ശുദ്ധഭാവോം 'കമല'ങ്ങൾ വിരിയട്ടെ നാട്ടിലൊക്കെ, അവ അമലമാകാതെ മാത്രം നാം നോക്കിടേണം. ഏകാധിപതികൾ നാട്ടിൽ പെരുത്തുപോയാൽ മാ- ലോകർ ദുഃഖത്തിലാണ്ടു പൊകും . ജനകീയ ഭരണം ഭൂവിൽ നിലനിറുത്തിടുവാൻ ജനങ്ങൾ മടികൂടാതെ വോട്ടു ചെയ്കവേണം. "അന്തണനെച്ചമച്ചുള്ളൊരു കൈല്ലോ ഹന്ത നിർമ്മിച്ചു ചെറുമനെയും " ഇരുളിന്റെ മൂലയിൽ പതിയിരിക്കും പരപമ്പരവിഡ്ഢികളെ, അറിവുള്ളോർ പറയുന്ന വാക്കു കേട്ട് മറ നീക്കി പുറത്തേക്ക് വന്നിടുക. ഇതുപോലെ അവസരം കിട്ടുകില്ല; അതു വേഗം വന്നു മറഞ്ഞുപോകും. വിദ്യാധരൻ
image
ProfGFNPhd
2020-08-13 23:21:44
C(Caveman): താന്ക്കളുടെ സി (C for Caveman) ഗുഹാവാസിയുടെ " C" ആണോ? എഴുത്ത് കണ്ടപ്പോൾ അതാണെന്ന് തന്നെ . മറ്റൊരു ഗുഹാവാസി !!! ഹ! ഹ !ഹാ !
image
2020-08-13 15:29:10
വിദ്യാധര! അങ്ങ് എവിടെയാകുന്നു? ഇ മലയാളി വായനക്കാർ അങ്ങയെ കാത്തിരിക്കുന്നു, താങ്കൾ കാണുന്നില്ലേ ഇവിടെ നടക്കുന്ന കൂത്തുകളികൾ?
image
2020-08-13 10:12:11
മതം തന്നെയാണ് മനുഷ്യന്‍റെ ശത്രു.. അപഹാസ്യമായകഥകളിൽ വിശ്വസിക്കുന്നവര്‍ ആ പൊട്ടകഥയെ ചോദ്യംചെയ്താൽ ആശയപരമായി സംവദിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ആയുധം കൈയ്യിലെടുക്കും. അതുതന്നെയാണ് കാലങ്ങളായ് മതം ആവർത്തിക്കുന്നത്.. അതിനെ തടയേണ്ടത് മതേതരത്വമൂല്യങ്ങൾ കൈമോശം വന്നിട്ടില്ലാത്ത മനുഷ്യന്റെ ആവശ്യമാണ്.പ്രതികരിക്കുക... അക്ഷരങ്ങൾക്ക് ആയുധങ്ങളേക്കാൾ മൂർച്ചയുണ്ടെന്ന് ഈ പമ്പരവിഢികളെ കാട്ടികൊടുക്കുക...- നന്മകള്‍ നേരുന്നു, ആയുഷ്മാന്‍ ഭവ .....
image
NazeerAliAhmedPonnany
2020-08-13 04:50:28
ആൾക്കൂട്ടത്തിൻ്റെ പ്രവണതകൾക്കനുസരിച്ച്, ഗതിയും വിധിയും തീരുമാനിക്കരുതു്! ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നല്ലതാണ്. എന്നാൽ, അവ ചില സാമാന്യ സങ്കൽപങ്ങളുടെ ബാക്കി പത്രമാകരുത്. ആരും ആഗ്രഹിക്കാത്തതു് ആയി തീരുവാൻ ശ്രമിക്കുമ്പോൾ, ഏറെ കരുതൽ വേണം. എല്ലാവരും ആഗ്രഹിക്കുന്നതു് ആയിതീരാൻ ശ്രമിക്കുമ്പോൾ, ആത്മാവബോധം നഷ്ടപ്പെടുത്തുകയുമരുതു്. എന്നാൽ, അവനവനായിതീരാൻ ആഗ്രഹിക്കുന്നതാണു്, ഏറെ അഭികാമ്യം
image
AnuSreeRamanTvm
2020-08-13 04:43:22
ഒരു സഞ്ചാരി ദീർഘദൂരം യാത്ര ചെയ്തു്, ഒരു ഗുരുവിൻ്റെ അടുത്തെത്തി. അയാൾക്കു് ഒരേ ഒരാഗ്രഹം മാത്രം. ബുദ്ധനാകണം! ഗുരു അയാളെ അനേകമാളുകൾ തപസ്സു ചെയ്യുന്ന ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയിട്ടു പറഞ്ഞു: "നോക്കൂ. ഇവിടെ ഇപ്പോൾത്തന്നെ ആയിരം ബുദ്ധന്മാരുണ്ടു്. ഇനി ഒരു ബുദ്ധനേക്കൂടെ താങ്ങാൻ വയ്യാ. നിനക്കെന്തു കൊണ്ടു്, നീ ആയിക്കൂടാ? നിൻ്റെ എല്ലാ പ്രത്യേകതകളാടും സൗന്ദര്യത്തോടും കൂടിത്തന്നെ!
image
PhilipChiramel
2020-08-12 23:02:49
MR. Andrews you have given a beautiful illustration. People who think the way you think understands the depth and what it means. But the rest don't want to hear the truth. They believe in the lies told 2000 + years ago. You have seen the light and many others have seen the same light you have seen. Those who have seen the light outside the cave enjoys their freedom.I HAVE BEEN A FREE MAN FOR LAST 20 YEARS. Good luck for the people seeking the light outside the cave !!
image
SussanGeorge
2020-08-12 18:45:19
Dreams are the fruits of our inner wish. The male dominated society has failed to give proper education to our Girls. Girls have the potential to transform the world — but we must invest in them to make it happen. Prior to COVID-19, nearly 1 in 4 girls aged 15-19 globally were not in school, employment or training, compared with 1 in 10 boys. The longer the pandemic goes on, the more likely we are to see this gap widen even further. Economically and socially, it makes sense to help girls realize their right to learn, train, and enter the workplace as equals. Bring out your daughters from the caves.
image
2020-08-12 17:18:38
ചെലോർക്ക് മനസിലാകും ... ചെലോർക്ക് മനസിലാകൂല ... ഇങ്ങക്ക് മാനസിളവിനില്ലെങ്കിൽ ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല .... പക്ഷേങ്കിൽ മനസിലാവെണ്ടോർക്ക് മനസിലായില്ല എങ്കില്‍ ഒത്തിരിയൊത്തിരി കുയപ്പം, അതാണല്ലോ ഇ ദുനിയാവില്‍ ഞമ്മള്‍ എന്നും എപ്പോഴും കാണുന്നത്. - തകര്‍ത്തുകളഞ്ഞു മച്ചാനെ. നിങ്ങ പൊളിച്ചടക്കി .
image
SriRamRamachandran
2020-08-12 16:51:23
Vow! it is painful to read. Who are these cave people? You mean the person starting with he who said more Corona tests means more cases. Now, who is responsible for all these deaths? His supporters- all cave dwellers? I love this modern Plato.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut