Image

കൊവിഡ് ബാധിതര്‍ 2.068 കോടി; മരണം 7.49 ലക്ഷം; ഇന്ത്യയില്‍ 67,000 പുതിയ രോഗികളും 950 മരണവും

Published on 12 August, 2020
കൊവിഡ് ബാധിതര്‍ 2.068 കോടി; മരണം 7.49 ലക്ഷം; ഇന്ത്യയില്‍ 67,000 പുതിയ രോഗികളും 950 മരണവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 20,683,733ല്‍ എത്തി. ഇതുവരെ 749,217 പേര്‍ മരണമടഞ്ഞു. 13,571,088 ആളുകള്‍ രോഗമുക്തി നേടി. 6,363,428 ആളുകള്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലേറെ പുതിയ രോഗികളും 4300 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ രോഗികളുടെയും മരണത്തിലും മുന്നില്‍ ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 2,395,471 പേര്‍ രോഗികളായി. ഇന്നാണ് ഏറ്റവും യര്‍ന്ന നിരക്ക്.+67,066. ഇതുവരെ47,138 ആഴുകള്‍ മരിച്ചു. +950 പേര്‍ ഇന്നു മാത്രം

അമേരിക്കയിലെ കണക്കുകള്‍ ഇപ്രകാരമാണ്. 5,337,426(+31,469) പേര്‍ രോഗികളും 168,565 (+820) പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ 3,123,109(+10,716) രോഗികളുണ്ട്. 103,421(+322) ആണ് മരണസംഖ്യ. നാലാമതുള്ള റഷ്യയില്‍ 902,701(+5,102) ആളുകള്‍ രോഗികളായി. 15,260 (+129) ആളുകള്‍ ഇതിനകം മരണമടഞ്ഞു. 

ദക്ഷിണാഫ്രിക്കയില്‍ 566,109 പേര്‍ രോഗികളായി. 10,751ആളുകള്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 492,522(+6,686) ,53,929(+926) എന്ന നിരക്കിലാണ് രോഗികളും മരണസംഖ്യയും. 

പെറു, കൊളംബിയ, ചിലി, സ്‌പെയിന്‍ എന്നി രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യപത്ത് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക