Image

കൊടിക്കുന്നില്‍ സുരേഷ്‌ എംപിക്ക്‌ ഹ്യൂസ്റ്റണില്‍ ഫോമയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

സുനില്‍ ഏബ്രഹാം Published on 03 June, 2012
കൊടിക്കുന്നില്‍ സുരേഷ്‌ എംപിക്ക്‌ ഹ്യൂസ്റ്റണില്‍ ഫോമയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി
ഹ്യൂസ്റ്റണ്‍: ഫോമയുടെ സൗത്ത്‌ വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ ഓലിയാംകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ഫോമയുടെ ആസ്ഥാനമണ്ഡപത്തില്‍ വമ്പിച്ച പൗരാവലിയുടെ സാന്നിദ്ധ്യത്തില്‍ മാവേലിക്കരയുടെ പ്രിയങ്കരനായ എം.പി ശ്രീ. കൊടിക്കുന്നില്‍ സുരേഷിന്‌ സ്വീകരണം നല്‍കി. തദവസരത്തില്‍ ഫോമായുടെ പ്രഥമ പ്രസിഡന്റ്‌ ശ്രീ. ശശിധരന്‍ നായര്‍ ഷാളണിയിച്ചു സ്വീകരിച്ചു. പ്രസ്‌തുത സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയിക്കുകയുണ്ടായി. ഒ.സി.ഐ കാര്‍ഡിന്‌ നാട്ടില്‍ നല്‍കേണ്ട അഗീകാരം, പാസ്‌പോര്‍ട്ട്‌ ഓഫീസിന്റെ കാര്യക്ഷമത, എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന ശോചനീയാവസ്ഥ, അവഗണന എന്നീ കാര്യങ്ങള്‍ എംപിയെ ധരിപ്പിക്കുകയും, ആവശ്യമായ നടപടികള്‍ പാര്‍ളമെന്റിലും സംസ്ഥാന സര്‍ക്കാരിലും അറിയിക്കുകയും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

പ്രസ്‌തുത സമ്മേളനത്തില്‍ ഷുഗര്‍ലാന്റ്‌ സിറ്റി പ്രോടേം മേയര്‍ ടോം ഏബ്രഹാം, എം. ജി മാത്യു, ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍, ജോര്‍ജ്‌ ഏബ്രഹാം, എസ്‌.കെ ചെറിയാന്‍, ബാബു സഖറിയ, ജോര്‍ജ്‌ കാക്കനാടന്‍ മുതലായവര്‍ സംസാരിച്ചു. തദവസരത്തില്‍ വേള്‍ഡ്‌ മലയാളി കൗസില്‍ ഹ്യൂസ്റ്റണ്‍ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ സുനില്‍ ഏബ്രഹാമിനെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. എംപിയുടെ മറുപടി പ്രസംഗത്തില്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ ഫോമാ അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക സംഘടനയായി മാറിയെന്നതില്‍ തനിക്ക്‌ അഭിമാനം ഉണ്ടെന്നും, സഘടനയും സഘടനാ പ്രവര്‍ത്തനവും സമൂഹത്തിനു വേണ്ടി അര്‍പ്പിക്കുന്ന പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്‌തു.
കൊടിക്കുന്നില്‍ സുരേഷ്‌ എംപിക്ക്‌ ഹ്യൂസ്റ്റണില്‍ ഫോമയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക