Image

പൊതിച്ചോറില്‍ സ്നേഹ സമ്മാനം നല്‍കിയ വീട്ടമ്മയെതേടി കണ്ണമാലി സ്റ്റേഷന്‍ സി ഐ എത്തി

Published on 12 August, 2020
പൊതിച്ചോറില്‍ സ്നേഹ സമ്മാനം നല്‍കിയ വീട്ടമ്മയെതേടി കണ്ണമാലി സ്റ്റേഷന്‍  സി ഐ എത്തി

കുമ്ബളങ്ങി : എറണാകുളം ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറില്‍ നൂറു രൂപ കരുതിയ വീട്ടമ്മയെ തേടി നടന്നവര്‍ ഒടുവില്‍ ആ നല്ല മനസ്സിനുടമയെ കണ്ടത്തി. കോടി വിലയുള്ള നൂറുരൂപ പൊതിച്ചോറില്‍ നിന്നും ലഭിച്ചതിനെ കുറിച്ച്‌ കണ്ണമാലി സിഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റെഴുതിയത് വൈറല്‍ ആയതുമുതല്‍ ആളുകള്‍ തിരഞ്ഞ ആ മനുഷ്യസ്നേഹി കുമ്ബളങ്ങി സ്വദേശി മേരി സെബാസ്റ്റിനാണ്. 


ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായതോടെ അവിടുത്തുകാര്‍ പണിക്ക് പോയിട്ട് ആഴ്ചകളായി, മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത്. ഇവരുടെ വിഷമം മനസിലാക്കിയാണ് മേരി താന്‍ നല്‍കിയ പൊതി ചോറില്‍ നൂറ് രൂപ കരുതിയത്.


കാറ്ററിങ് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു മേരി. മരപ്പണിക്കാരനായ ഭര്‍ത്താവിനും കഴിഞ്ഞ നാലുമാസമായി ജോലിയില്ല. ലോക്ഡൗണിനിടെ ആകെ പതിനഞ്ചു ദിവസത്തെ തൊഴിലുറപ്പ് ജോലിയാണ് കിട്ടിയത്. ഈ കൂലിയിലെ ഒരു പങ്കാണ് മേരി മാറ്റി വച്ചത്.ഇത് അറിഞ്ഞതോടെ മേരി യോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ കണ്ണമാലി സ്റ്റേഷന്‍ ഒന്നടങ്കം എത്തി. സി ഐ ഷിജു, മേരിക്ക് ഉപഹാരം സമ്മാനിച്ചു.'പറ്റുന്ന പോലെ ഞാന്‍ സഹായിച്ചെന്നേയുള്ളു.' എന്നാണ് കൈക്കൂപ്പി അഭിനന്ദനവുമായി എത്തിയവരോട് മേരിക്ക് പറയാന്‍ ഉണ്ടായിരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക