Image

നിറത്തിന്റെ ഷൂട്ടിങ്ങ്‌ സെറ്റിലെ ശാലിനിയുടെ പ്രണയകഥ; കുഞ്ചാക്കോ ബോബന്റെ ഫാന്‍സ്‌ പേജില്‍ തരംഗമാകുന്നു

Published on 12 August, 2020
നിറത്തിന്റെ ഷൂട്ടിങ്ങ്‌ സെറ്റിലെ ശാലിനിയുടെ പ്രണയകഥ;  കുഞ്ചാക്കോ ബോബന്റെ ഫാന്‍സ്‌ പേജില്‍ തരംഗമാകുന്നു

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു `നിറം'. പ്രേക്ഷകരുടെ പ്രിയജോഡിയായി ചാക്കോച്ചനും ശാലിനിയും. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ക്യാമ്പസുകളിലും നിറം തരംഗമായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ സെറ്റില്‍ നായികയായ ശാലിനി തമിഴ്‌ നടന്‍ അജിത്തിനെ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. 

ഈ പ്രണയകഥയെ സംബന്ധിച്ച രസകരമായ ഒരു കാര്യമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്‌. രസകരമായ ആ കഥയാണ്‌ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ ഫാന്‍സ്‌ പേജില്‍ തരംഗമാകുന്നത്‌.

കുറിപ്പ്‌ ഇങ്ങനെ:-
നിറത്തിലേക്‌ നായികയായി ആദ്യം ഒരു പുതുമുഖത്തെയാണ്‌ തീരുമാനിച്ചിരുന്നത്‌. അതിനായി ഓഡിഷന്‍ ടെസ്റ്റുകള്‍ നടത്തി പുതുമഖ നായികയേയും കണ്ടെത്തിയിരുന്നു. അസിന്‍ തോട്ടുങ്കല്‍. എന്നാല്‍ ആ ഫോട്ടോ കണ്ട കുഞ്ചാക്കോ ഈ കുട്ടിക്ക്‌ നായികയായി വരാനുള്ള സമയമായിട്ടില്ലെന്നു പറഞ്ഞ്‌ മാറ്റി വച്ചു. 

അക്കാത്തെ തന്റെ ഭാഗ്യനായികയായ ശാലിനിയുമായി ചെയ്‌ത `പ്രേംപൂജാരി' ബോക്‌സോഫീസില്‍പരാജയപ്പെട്ടതിനാല്‍ ശാലിനിയെ കൊണ്ടു തന്നെ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യിച്ചാലോ എന്ന്‌ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്‌ കമലിനോട്‌ പറഞ്ഞത്‌. 
ഒരു തമിഴ്‌ചിത്രത്തിന്റെ സെറ്റില്‍ ഇരുന്നാണ്‌ ശാലിനി കമലിന്റെ സ്‌ക്രിപ്‌റ്റ്‌ കേട്ടത്‌. ശാലിനിക്ക്‌ മണിരത്‌നത്തിന്റെ `അലേപായുതേ' വന്നു നില്‍ക്കുന്ന സമയം. 

കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ്സ്‌ മനസിലാക്കിയ ശാലിനി `നിറ'ത്തില്‍ അഭിനയിക്കാമെ#െന്നു വാക്കു നല്‍കി. അലൈപായുതേയുടെ ചിത്രീകരണം നീണ്ടു പോകുമെന്ന്‌ മനസിലാക്കിയതോടെയായിരുന്നു ഇത്‌. ഇത്‌ തുടര്‍ന്ന്‌ കമലിന്‌ ഡേറ്റ്‌ നല്‍കി. വര്‍ഷയായി ജോമോളെയും തിരഞ്ഞെടുത്തു.
ഷൂട്ട്‌ ബ്രേക്കില്‍ ശാലിനിയെ തേടിയെത്തിയ ഫോണ്‍കോള്‍
നിറത്തിന്റെ സെറ്റില്‍ എത്തുമ്പോള്‍ ശാലിനി തമിഴ്‌ നടന്‍ അജിത്തുമായി പ്രണയത്തിലായിരുന്നു. ശാലിനി ഇക്കാര്യം പറഞ്ഞിരുന്നത്‌ കുഞ്ചാക്കോ ബോബനോട്‌ മാത്രമായിരുന്നു. വീട്ടുകാരുടെ കണ്ണു വെട്ടിച്ച്‌ പലപ്പോഴും ശാലിനി അജിത്തിനോട്‌ ഫോണില്‍ സംസാരിച്ചിരുന്നു. 

ശാലിനിയുടെ ആത്മാര്‍ത്ഥ പ്രണയത്തില്‍ എല്ലാ പിന്തുണയും അന്ന്‌ നല്‍കിയ ഒരേ ഒരാള്‍ ചാക്കോച്ചനായിരുന്നു. കഥാപാത്രങ്ങളെ ഒരുപാടിഷ്‌ടമായ ചാക്കോച്ചനും ശാലിനിയും പിന്നീട്‌ സെറ്റില്‍ പരസ്‌പരം എബി, സോന എന്നാണ്‌ വിളിച്ചിരുന്നത്‌. ശാലിനിയെ ലൊക്കേഷന#ിലേകക്‌ വിളിക്കുന്നത്‌ റിസ്‌ക്കാനണെന്ന്‌ മനസിലാക്കിയ അജിത്ത്‌ പിന്നീട്‌ കുഞ്ചാക്കോ ബോബന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അതിലേക്ക്‌ വിളിക്കുമായിരുന്നു. 

സെല്‍ഫോണുകള്‍ കൗതുക കാഴ്‌ചകളായിരുന്ന അക്കാലത്ത്‌ ചാക്കോച്ചന്റെ എറിക്‌സണ്‍ ഫോണിലേക്ക്‌ വരുന്ന കോളുകള്‍ അധികവും അജിത്തിന്റേതായിരുന്നു. അജിത്തിന്റെ ഫോണ്‍ കോള്‍ വരുന്നത്‌ മറ്റുള്ളവര്‍ ശ്രദ്ധിക്കും എന്നു മനസിലാക്കിയ ചാക്കോച്ചന്‍ അജിത്തിന്റെ പേരിനു പകരം ഒരു കോഡ്‌ നല്‍കി. 

ഷൂട്ട്‌ബ്രേക്ക്‌ വരുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ശാലിനിയെ നോക്കി പറയും`` ലുക്ക്‌ സോന, എ.കെ -47 കോളിങ്ങ്‌ പലപ്പോഴും ഇത്‌ സെറ്റില്‍ കേള്‍ക്കാനിടയാക്കിയ കമല്‍ സൂത്രത്തില്‍ കാര്യം ചോദിച്ചു മനസിലാക്കി. അടുത്ത ദിവസത്തെ ഷൂട്ട്‌ ബ്രേക്കില്‍ അജിത്തിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്ന ശാലിനിയോട്‌ കമല്‍ ഇന്ന്‌ എ.കെ 47ന്റെ കോള്‍ വരില്ലേ എന്നു ചോദിച്ചു. ഇതു കേട്ട്‌ ഞെട്ടിയ ശാലിനി കുഞ്ചാക്കോ ബോബന്റെ നേര്‍ക്ക്‌ നോക്കിയപ്പോള്‍ തലയിലെ ക്യാപ്പ്‌ കൊണ്ട്‌ മുഖം മറച്ചു നിന്ന്‌ ചിരിക്കുന്ന ചാക്കോച്ചനെയാണ്‌ ശാലിനി കണ്ടത്‌. 

1999 ഓണത്തിന്‌ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ച ചിത്രം പല കാരണങ്ങള്‍ കൊണ്ട്‌ മാറ്റി വച്ചു. അതിനി ശേഷം ജോമി സാഗരികയാണ്‌ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തത്‌. ഓണത്തിനു ശേഷം റിലീസ്‌ ചെയ്‌ത ചിത്രം ഭാഗ്യ ജോഡികള്‍ എന്ന നിലയില്‍ കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും ഗംഭീര തിരിച്ചു വരവും, എക്കാലത്തെയും വമ്പന്‍ ഹിറ്റുമായിരുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനു കിട്ടേണ്ട ഇനിഷ്യല്‍ കളക്ഷന്‍ആയിരുന്നു അന്ന്‌ നിറം നേടിയെടുത്തത്‌. അനിയത്തിപ്രാവിന്റെ റിക്കോര്‍ഡ്‌ നിറം ആദ്യ പത്തു ദിവസത്തിനുള്ളില്‍ തന്നെ മറി കടന്നു. പിന്നീട്‌ ചിത്രം മെഗാഹിറ്റ്‌ പരമ്പരയിലേക്ക്‌ കുതിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക