Image

ട്രംപിന് പറ്റിയ എതിരാളി; ബൈഡനു പറ്റിയ റണ്ണിംഗ് മേറ്റും

Published on 11 August, 2020
ട്രംപിന് പറ്റിയ എതിരാളി; ബൈഡനു പറ്റിയ റണ്ണിംഗ് മേറ്റും
പ്രസിഡന്റ് ട്രംപിന് പറ്റിയ എതിരാളി തന്നെ സെനറ്റര്‍ കമലാ ഹാരിസ്. ബെല്ലും ബ്രെക്കുമില്ലാതെ നാക്കും വാക്കും ട്വിറ്ററും ഉപയോഗിക്കുന്ന പ്രസിഡന്റിനോട് അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ കെല്പുള്ള കരുത്തയാണ് കമലാ ഹാരിസ്. പോരെങ്കില്‍ സമര്‍ത്ഥയായ പ്രോസിക്യൂട്ടര്‍. സുപ്രീം കോടതിയില്‍ ജഡ്ജി ബ്രെഡ് കാവനായെ നിയമിച്ചപ്പോള്‍ സെനറ്റ്ഹിയറിംഗില്‍ അങ്ങേരെ വെള്ളം കുടിപ്പിച്ചത് കമല ഹാരീസ് ആണ്. അത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

കടുത്ത ഭാഷ ഉപയോഗിക്കാത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനു പറ്റിയ റണ്ണിംഗ് മേറ്റും.

ട്രംപിനെ പോലെ വിവാദങ്ങള്‍ ഹാരിസിന്റെയും കൂടെ എന്നും ഉണ്ടായിരുന്നു. മുന്‍ സാന്‍ ഫ്രാന്‍സികോ മേയര്‍ വില്ലി ബ്രൗണുമായുണ്ടായിരുന്ന ബന്ധമാണ് പരക്കെ പരാമര്‍ശിക്കപ്പെട്ടത്. 1994-ല്‍ ആണ് ഒരു കണ്‍ വന്‍ഷനില്‍ ഇരുവരും കണ്ട് മുട്ടുന്നത്. അന്ന്ഹാര്‍സിസിനു 29-ഉം ബ്രൗണിന് 60-ഉം വയസ്.

എന്തായാലും സ്‌റേറ് അസംബ്ലി സ്പീക്കര്‍ എന്ന നിലയിലും മേയര്‍ എന്ന നിലയിലും വില്ലി ബ്രൗണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ഹാരിസിന് രാഷ്ട്രീയ നിയമനങ്ങള്‍ കിട്ടി. 2003-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ആയി മത്സരിക്കുമ്പോള്‍ പിന്തുണക്കുകയും ചെയ്തു. അന്നുംഈ ബന്ധം എതിരാളികള്‍ ആയുധമാക്കിയെങ്കിലും ഹാരിസ് കുലുങ്ങിയില്ല. തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇപ്പോഴില്ല എന്നും അവര്‍ തറപ്പിച്ച് പറഞ്ഞു. എങ്കിലും ഇപ്പോഴും അത് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പരമാര്‍ശിക്കപ്പെടുന്നു. ഈ ബന്ധം ഉപയോഗിച്ചാണു രഷ്ട്രീയത്തില്‍ ഉയര്‍ന്നതെന്നാണു ആക്ഷേപം

പല കാര്യങ്ങളിലും സ്വതന്ത്രമായ അഭിപ്രായമാണ് ഹാരിസിനുള്ളത്. വധ ശിക്ഷ അവര്‍ എതിര്‍ക്കുന്നു. കറുത്തവരും പാവങ്ങളുമാണ് കുടുതലും വധശിക്ഷക്ക് ഇരയാകുന്നതെന്ന് അവര്‍ കാരണമായി പറയുന്നു. എന്നല്ല അവിടെ തെറ്റു വന്നാല്‍ തിരുത്താനുമാവില്ല.

മാരിവാനനിയമപരം ആക്കുന്നതിനെ അവര്‍ അനുകൂലിക്കുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ മാരിവാന നിയമാനുസ്രുതമാണ്. എന്നാല്‍ ഫെഡറല്‍ തലത്തില്‍ അത് കുറ്റം തന്നെ.

സെക്‌സ് വര്‍ക് അഥവാ വ്യഭിചാരം കുറ്റക്രുത്യമായി കാണുന്നതിനെയും അവര്‍ അനുകൂലിക്കുന്നില്ല.

ചുരുക്കത്തില്‍ ഇന്ത്യാക്കാര്‍ പിന്തുണക്കുന്ന പല ആശയങ്ങള്‍ക്കും അവര്‍ എതിരാണ്. ഹിലരി ക്ലിന്റനെപ്പോലെ കടുത്ത ലിബറല്‍ എന്നൊരു പ്രതിഛായ അവര്‍ക്കുണ്ട്.മാത്രവുമല്ല, ഇന്ത്യന്‍ ബന്ധം അവര്‍ ഒരിടത്തും എടുത്തുകാട്ടിയിട്ടില്ല. എപ്പോഴും കറുത്ത വര്‍ഗക്കാരി എന്ന ലേബല്‍ ആണ് അവര്‍ ഉപയോഗിച്ചത്.

യഹൂദനാണ് ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ്. മക്കളില്ല. ക്രൈസ്തവ വിശ്വാസത്തിലാണ് വളര്‍ന്നതെന്നും ചെറുപ്പത്തില്‍ സന്‍ഡേ സ്‌കൂളില്‍ പങ്കെടുക്കാന്‍ പോകുന്നതും അവര്‍ വിവരിക്കുന്നു.

ഇന്ത്യന്‍ വിദേശ സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഹാരിസിന്റെ അമ്മ ഡോ. ശ്യാമള ഗോപാലന്റെ പിതാവ് പി.വി. ഗോപാലന്‍. തമിഴ് ബ്രാഹ്മണ കുടുംബമാണ്
Join WhatsApp News
PhilipChiramel 2020-08-12 00:39:40
Senator Harris, I don't agree or support 100% of your policy ,but how much closer that we can find a vice president who is from the same root as mine.We have over 100 votes in my family, which will be in the ballot box on Nov 3 rd. I wish you and Biden a great victory in this November . I may have to live in a tighter budget than the trump era. But that is okay if we all can live in harmony without the hatred Trump created in the last 4 years.
ക്രിസ്ത്യാനി 2020-08-12 07:46:38
അമേരിക്കൻ പ്രസിഡന്റ് ഒരു ക്രിസ്ത്യാനി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? ബൈഡനും കമലയയും ക്രൈസ്ത്തവ വിശ്വാസത്തിനു എതിരായ കാര്യങ്ങളാണ് പറയുന്നത്. ട്രംപ് വ്യക്തിപരമായി എന്തായാലും ഉറച്ച വിശ്വസി തന്നെയാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നു. അമേരിക്ക ക്രൈസ്തവ രാജ്യമാകണ്ട. പക്ഷെ ദൈവത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കന്നവർ എങ്കിലും ആകണം ഭരണകർത്താക്കൾ. ഒബാമ ക്രിസ്ത്യാനി ആണെന്ന് പറഞ്ഞു. പക്ഷെ ക്രൈസ്തവ വിരുദ്ധ നിലപാടുകളാണ് എടുത്തത്. വ്യഭിചാരം, ഗർഭ ചിദ്രം, കഞ്ചാവ് തുടങ്ങിയവയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഭരണമാണോ വേണ്ടത്?
truthandjustice 2020-08-12 09:25:08
Trump already declared kamala harris is the right candidate it means there is something in it plus before it was a powerful candidate was Hillary clinton and she was more powerful than any other candidates ever on America.We shall see the play in future.
JMathew 2020-08-12 12:03:54
താമരയ്ക്ക് വളരാൻ പററിയ കാലാവസ്ഥ അല്ല അമേരിക്കയിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക