Image

ലോകത്തെ ഗ്രസിച്ച മഹാമാരികള്‍/ മഹാവിപത്തുകള്‍: തോമസ് ജോസ്

തോമസ് ജോസ് Published on 11 August, 2020
ലോകത്തെ ഗ്രസിച്ച മഹാമാരികള്‍/ മഹാവിപത്തുകള്‍: തോമസ് ജോസ്
'ഇരട്ട വര്‍ഷം' എന്ന അലങ്കാരപ്പേരുമായാണ് 2020 കടന്നുവരുന്നത് 2,0- 2,0 എന്ന അക്കങ്ങള്‍ ആവര്‍ത്തിച്ചു വന്നപ്പോള്‍ അത് ആകര്‍ഷകമായി തീര്‍ന്നു. പുതു വര്‍ഷത്തിന്റെ പുതുമ മങ്ങി തുടങ്ങിയപ്പോഴേക്കും എത്തി, ഫെബ്രുവരി 2 എന്ന തിയ്യതി. 'തലതിരിഞ്ഞ ദിവസം എന്ന് ആ തിയ്യതിയെ നമ്മള്‍ വിളിച്ചു. 02.02.2020 എന്ന അക്കങ്ങള്‍ ചേര്‍ന്നുവന്നപ്പോള്‍ അത് അപൂര്‍വ്വ സംഗമമായി. ഇതിലൊക്കെ എന്ത് കാര്യം എന്ന് ചിലരൊക്കെ നിസ്സാരവല്‍ക്കരിച്ചു. പക്ഷെ ആണ്ടും, മാസവും, തിയ്യതിയും എഴുതുമ്പോള്‍ അക്കങ്ങള്‍ ഇതുപോലെ ക്രമത്തില്‍ വരുന്നത് ആയിരത്തിലേറെ വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നു എന്നതാണ് കൗതുകം.

അതെ കാലചക്രം തിരിയുമ്പോള്‍; ആയിരം വര്‍ഷങ്ങളില്‍ ഒരിക്കല്‍ എന്നോ, നൂറുവര്‍ഷങ്ങളില്‍ ഒരിക്കല്‍ എന്നോ അറിയില്ല, ഉടയ തമ്പുരാന്‍ നിശ്ചയിച്ച ക്രമത്തില്‍ ലോകത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. മനുഷ്യരാശി ഇപ്പോള്‍ നേരിടുന്ന കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം അനുഭവിച്ച പലതരത്തിലുള്ള ദുരന്തങ്ങളില്‍ ചിലത് ഇവിടെ ഓര്‍മ്മപ്പെടുത്തുകയാണ്. കോവിഡ് -19 ഇതിനോടകം 800000 മനുഷ്യ ജീവന്‍ അപഹരിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ പടര്‍ന്നിരിക്കുന്ന ഈ രോഗം വരുന്നത് കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട, സാര്‍സ് കോവ്-2 എന്ന പുതിയ വൈറസാണ്. കൊറോണ വൈറസ് ഡിസീസ് ഓഫ് 2019 എന്നതിന്റെ ചുരുക്കപ്പേരായി ഈ രോഗത്തെ നമ്മള്‍ കോവിഡ് 19 എന്ന് വിളിക്കുന്നു. ഈ രോഗത്തെ നേരിടാന്‍ മരുന്നോ, പ്രതിരോധ കുത്തിവെയ്‌പ്പോ തയ്യാറാവുമ്പോഴേക്കും വര്‍ഷം എത്ര കടന്നു പോവും എന്ന് ഇപ്പോള്‍ പറയുക അസാധ്യമാണ്.

മഹാദുരന്തങ്ങള്‍ എന്ന് പറയുമ്പോള്‍, പകര്‍ച്ച വ്യാധികള്‍ മാത്രമല്ല, പണം, വ്യവസായിക അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ (കാട്ടു തീ, അഗ്നി പര്‍വ്വതം, ഉരുള്‍ പൊട്ടല്‍, പ്രളയം, മഞ്ഞ് വീഴ്ച- blizzard, അത്യുഷ്ണം- heat wave, കൊടുംകാറ്റ്, സുനാമി തുടങ്ങി യുദ്ധം, ബോംബാക്രമണം എന്നിവയും ഉള്‍പ്പെടും.

യൂറോപ്പിലും ഏഷ്യയുടെയും, ആഫ്രിക്കയുടെയും ഭാഗങ്ങളുമായി 1346 മുതല്‍ 1353 വരെ പടര്‍ന്ന പ്ലേഗ് (the black death)  ആയിരിക്കണം ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത മഹാമാരി. 75 മില്യണ്‍ മുതല്‍- 200 മില്യണ്‍ വരെ മനുഷ്യര്‍ ഇതുമാലം മരിച്ചതായി കണക്കാക്കപ്പെടുന്നു. ജനസംഖ്യയുടെ 60% ഇതുമൂലം നശിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു.

സ്പാനിഷ് ഫ്‌ലു എന്ന പേരില്‍ 1918 ല്‍ പടര്‍ന്ന രോഗം ഏകദേശം 50 മില്യണ്‍ ജീവന്‍ അപഹരിച്ചു. H1 N1 virus വരുത്തിയ ഈ രോഗം ലോകം മുഴുവന്‍ പടരുകയും ഏകദേശം 500 മില്യണ്‍ ആളുകളെ രോഗികളാക്കുകയും ചെയ്തിരുന്നു. HIV/ AIDS; 1976 ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇപ്പോഴും ലോകത്ത് നിലനില്‍ക്കുകയും ചെയ്യുന്ന AIDS ഇതിനോടകം 36 ദശലക്ഷം ആളുകളുടെ ജീവനെടുത്തു. 

Plague of Justinia; AD 541- 542 കാലഘട്ടത്തില്‍ ലോകം കണ്ട Justinia plague  ഏകദേശം 20 ദശലക്ഷം മനുഷ്യരെ കാലാപുരിക്കയച്ചു. മെടിറ്റ റേനിയന്‍ മേഘലയിലും, യൂറോപ്പിലും സമീപ കിഴക്കന്‍ രാജ്യങ്ങളിലും ഈ രോഗം മനുഷ്യരെ ആക്രമിച്ചു.

5 ദശലക്ഷം ആളുകളുടെ ജീവന്‍ അപഹരിച്ച Antonine plague AD 165 ല്‍ ആരംഭിച്ച റോമന്‍ സാമ്രാജ്യത്തെ പിടിയിലാക്കിയ ഈ രോഗം ഏകദേശം ഇരുപത് വര്‍ഷത്തോളം ഈ ലോകം നടുക്കി.

രണ്ട് ദശലക്ഷത്തോളം ആളുകളെ കൊന്ന ഏഷ്യന്‍ ഫഌ 1956- 58 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ സംഹാര നൃത്തമാടി.

ഫഌവും കോളറയും, മലമ്പനിയും, വസൂരിയും തുടങ്ങി കൂട്ടമരണം വിതച്ച പലമഹാമാരികള്‍ക്കും ലോകം കാലാകാലങ്ങളില്‍ അടിമപ്പെട്ടിരുന്നുവല്ലോ. മനുഷ്യകുലം നേരിട്ട പ്രകൃതി ദുരന്തങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍ 1931ല്‍ ചൈനയില്‍ സംഭവിച്ച വെള്ളപ്പൊക്കം ഒന്നാം സ്ഥാനം അപഹരിക്കുന്നു. 1931 ജൂലൈയില്‍ ഉണ്ടായ ഈ മഹാപ്രളയം നാല് ദശലക്ഷം ജീവന്‍ ഒഴുക്കികൊണ്ടുപോയി. കിഴക്കന്‍ പാക്കിസ്ഥാനില്‍ (ബംഗ്ലാദേശ്) 1970 സംഭവിച്ച ബോളാ ചുഴലിക്കാറ്റ് 500000 ആളുകളെ മരണ കയത്തിലേക്ക് ചുഴറ്റിയെറിഞ്ഞു. ഹെയ്ത്തിയില്‍ 2010 ഉണ്ടായ ഭൂമികുലുക്കം ഏകദേശം 316000 മനുഷ്യരെ യാതൊരു മുന്നറിയിപ്പും കൂടാതെ ഭൂമിക്കടിയിലേക്കയച്ചു.

ചൈനയില്‍ 1920 സംഭവിച്ച ഭൂമികുലുക്കം 273000 ജീവനെടുത്തു.

വീണ്ടും ചൈനയില്‍ 1976 ലെ ഭൂമി കുലുക്കം 655000 മനുഷ്യരുടെ ശ്വാസം നിലപ്പിച്ചു.

ചൈനതന്നെ വീണ്ടും 1925 ല്‍ അത്യുഗ്രന്‍ കൊടുംകാറ്റ് മൂലം പലഡാമുകള്‍ ഒരേ സമയം തകര്‍ന്ന് 230000 മനുഷ്യ ഡീവന്‍ പൊലിയാന്‍ ഇടയാക്കി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ 2004 ല്‍ ഉണ്ടായ ഭൂമികുലുക്കവും അതേ തുടര്‍ന്നുണ്ടായ സുനാമിയും ലോകത്തിന്റെ പലഭാഗങ്ങളിലായി 228000 ആളുകളെ മരണക്കയത്തില്‍ തള്ളിയിട്ടു.

ജപ്പാനില്‍ 1923 ല്‍ ഭൂമികുലുക്കം 143000 ജീവനും ബംഗ്ലാദേശില്‍ 1991 സംഭവിച്ച ചുഴലിക്കാറ്റ് 139000 ജീവനും അപഹരിച്ചു കടന്നുപോയി.

മനുഷ്യന്‍ തന്നെ വരുത്തിവച്ച കൂട്ടക്കുരുതികള്‍ ഇവിടെ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഹിരോഷിമ/ നാഗസാക്കി ആറ്റം ബോംബ് 226000 മനുഷ്യരെ പച്ച ജീവനോടെ വേവിച്ച് ആവിയാക്കി അപ്രത്യക്ഷമാക്കി. ആ ബോംബാക്രമണത്തിന്റെ കെടുതികള്‍ ഇപ്പോഴും ആ പ്രദേശ വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. നാസി ജര്‍മ്മനിയ.ും സഖ്യ കക്ഷികളും ചേര്‍ന്ന് 1941-45 കാലഘട്ടത്തില്‍ ആറ് ദശലക്ഷത്തോളം ജ്വവിഷ് വംശജരെ അതിക്രൂരമായി കൊന്നൊടുക്കിയത് ലോകം ഇപ്പോഴും വിറങ്ങലിച്ച ഹൃദയത്തോടെയും കുനിഞ്ഞ ശിരസോടെയും ഓര്‍ക്കുന്നു. ചെറുതും വലുതുമായ പല വ്യാവസായിക അപകടങ്ങളും മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളും മറക്കാന്‍ കഴിയില്ല. malthusian theory പഠിക്കുകയോ അറിയുകയോ ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. പാര്‍പ്പിട സൗകര്യവും ഭക്ഷണ ലഭ്യതയും മറികടന്ന് ജനസംഖ്യ ഉയരുമ്പോള്‍, അത് നിയന്ത്രിക്കുവാന്‍ പ്രകൃതി ചില വഴികള്‍ കണ്ടുപിടിക്കുമെന്നും, അത്തരം മാര്‍ഗ്ഗങ്ങള്‍, പകര്‍ച്ചവ്യാധി, പട്ടിണി, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ എന്നീ രൂപത്തില്‍ പോലും ആകാമെന്നും 18-ാം നൂറ്റാണ്ടില്‍ ജീവിച്ച മാല്‍ത്തുസ് സമര്‍ദ്ധിച്ചു.

എന്നാല്‍ കൊറോണ വൈറസ് മാല്‍ത്തുസിനെയും അംബരപ്പിച്ചുകൊണ്ട് മനുഷ്യ വര്‍ഗ്ഗത്തെ മാത്രമല്ല സാമ്പത്തിക, സാമൂഹിക വ്യവസ്തകളെയും തകിടം മറിക്കുന്ന കാഴ്ചയാണ് നാം ഇ്‌പ്പോള്‍ കാണുന്നത്. ഈ മഹാമാരിയില്‍ നിന്ും ലോകം എത്രയും വേഗമ മുക്തിനേടട്ടെയെന്ന് ആശംസിക്കുന്നു.
Join WhatsApp News
2020-08-11 08:40:21
താങ്കള്‍ ഒരു മഹാമാരി വിട്ടുപോയി. 2015 നവംബറില്‍ 63 മില്ലന്‍ ആള്‍ക്കാര്‍ക്ക് പിടിപെട്ട മഹാമാരി, അതിന്‍റെ വിപത്തുകള്‍ അമേരിക്കയില്‍ മാത്രം അല്ല; ലോകമെമ്പാടും . അ; ആകല്‍ കറുസായുടെ അണുക്കള്‍ പടര്‍ന്നുപിടിച്ച മലയാളികള്‍ ഉണ്ട്.
Malayaleesfortrump 2020-08-11 05:25:29
'“The closest thing is in 1917, they say, the great pandemic. It certainly was a terrible thing where they lost anywhere from 50 to 100 million people,” Trump said during his White House press briefing. “Probably ended the Second World War, all the soldiers were sick.” See how smart our president is. The Spanish Flue erupted in 1918. And 2nd World war ended in 1945. Yes, Keep voting for him. Let him take your social Security, Medicare. Call you people from shithole, let him yell go back to your country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക