Image

മഴ അന്നും ഇന്നും (കവിത- രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 11 August, 2020
മഴ  അന്നും ഇന്നും (കവിത- രാജന്‍ കിണറ്റിങ്കര)
അന്ന്
മഴ പെയ്യും മുന്നെ
മാനം കറുക്കും
ഇന്ന്
മഴ കണ്ടാല്‍
മനസ്സിരുളും

അന്ന്
മുറ്റത്ത് മഴയില്‍
കടലാസുതോണി
ഇന്ന്
തോണികള്‍
രക്ഷാപ്രവര്‍ത്തകരുടെ

അന്ന്
മഴയില്‍
പൊഴിഞ്ഞത്
ആലിപ്പഴങ്ങള്‍
ഇന്ന്
ഒരു മലമൊത്തം

അന്ന്
*കാല്‍* ക്കുടയിലും
ഒരു തുള്ളി
നനയാതെ
ഇന്ന്
മുഴുവന്‍ കുടയിലും
നനഞ്ഞൊലിച്ച്

അന്ന്
വെള്ളം കാണാന്‍
മേല്‍ക്കൂരയില്‍
കയറി
ഇന്ന്
പ്രളയം
മേല്‍ക്കൂര വരെയെത്തി

അന്ന്
മഴ നിന്നിട്ടും
മരം പെയ്തു കൊണ്ടിരുന്നു
ഇന്ന്
മഴ കഴിഞ്ഞിട്ടും
കണ്ണീര്‍ പെയ്ത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക