Image

ട്രംപിന്റെ പേ റോൾ ടാക്സ് കട്ട് സോഷ്യൽ സെക്യൂരിറ്റിയുടെ അന്ത്യം കുറിയ്ക്കുമോ? (അജു വാരിക്കാട്)

Published on 10 August, 2020
ട്രംപിന്റെ പേ റോൾ ടാക്സ് കട്ട് സോഷ്യൽ സെക്യൂരിറ്റിയുടെ അന്ത്യം കുറിയ്ക്കുമോ? (അജു വാരിക്കാട്)
വർഷാവസാനം വരെ ടേക്ക് ഹോം പേ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ സെക്യൂരിറ്റി മെഡികെയർ പേറോൾ ടാക്‌സ് കുറച്ചുകൊണ്ട് പ്രസിഡന്റ് ട്രമ്പ്  ഉത്തരവിറക്കിയത് ആശങ്കയായി. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഇത് സ്ഥിരമാക്കുമെന്നും ട്രമ്പ് പറഞ്ഞു.

ഇതോടേ സോഷ്യൽ സെക്യൂരിറ്റിയിൽ സമൂലമായ മാറ്റം വരുത്തുമെന്നും അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുമെന്നും ഭീതി ഉയർന്നു.

കോൺഗ്രസിൽ റിപ്പബ്ലിക്കൻ-ഡമോക്രാറ്റിക് പാർട്ടികൾക്ക് സ്റ്റിമുലസ് പാക്കേജ് തുക സംബന്ധിച്ച് ഏകാഭിപ്രായത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ട്രമ്പ് സ്വയം പ്രഖ്യാപിച്ച പാക്കേജിലാണു പേ റോൾ ടാക്‌സ് കുറച്ചത്.

മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവ ഫണ്ട് ചെയ്യപ്പെടുന്നത് ജോലി ചെയ്യുന്നവരുടെ വരുമാനത്തിൽ നിന്ന്ഒരല്പം മാറ്റിവെച്ചാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ചോദ്യം ഇതാണ്. മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവക്ക് ഫണ്ട് ചെയ്യപ്പെടാതെ വന്നാൽ സോഷ്യൽ സെക്യൂരിറ്റിയുടെ ഭാവി എന്താകും?പ്രസിഡന്റിന്റെ ഈ നീക്കം ആത്യന്തികമായി അമേരിക്കയുടെ സോഷ്യൽ സെക്യൂരിറ്റിയെ ഇല്ലാതാക്കുമോ?

മെഡികെയർ സോഷ്യൽ സെക്യൂരിറ്റി പോലുള്ളവ ഫണ്ട് ചെയ്യപ്പെടുന്നത് തൊഴിലുടമകളിൽ നിന്നും തൊഴിലാളികളിൽ നിന്നും നികുതി എടുത്തുകൊണ്ടാണ്. അതായത് കൃത്യമായി പറഞ്ഞാൽ

വരുമാനത്തിന്റെ 6.2% തൊഴിലാളിയും 6.2% തൊഴിലുടമയും (മൊത്തം 12.4%) നല്കണം.

പ്രതിവർഷവരുമാനം ഒരു ലക്ഷം ഡോളറിൽ താഴെയുള്ളവർക്ക് താത്കാലികമായി (ഓഗസ്റ്റ് മുതൽ വർഷാവസാനം വരെ) പേ റോൾ ടാക്‌സിൽഇളവ് നൽകാനാണ് ട്രമ്പ് ഉദ്ദേശിക്കുന്നത്.നവംബർ 3 ന് താൻ വിജയിക്കുകയാണെങ്കിൽ ഈ നികുതികൾ ഉപേക്ഷിക്കുവാനും പേ റോൾ ടാക്‌സ്വെട്ടിക്കുറച്ചത് സ്ഥിരപ്പെടുത്താനുംശ്രമിക്കും എന്നും ട്രമ്പ് കൂട്ടിച്ചേർത്തു.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രോഗ്രാമിന്റെ ട്രസ്റ്റ് ഫണ്ടുകൾ 2035 ൽ തീർന്നുപോകുമെന്നാണ്. എന്നാൽ ശമ്പള നികുതി വെട്ടിക്കുറച്ചാൽ2035 വരെ കാത്തു നിൽക്കേണ്ടി വരില്ല 2023ൽ തന്നെ സോഷ്യൽ സെക്യൂരിറ്റി അടച്ചു പൂട്ടാം എന്ന് സോഷ്യൽ സെക്യൂരിറ്റി വർക്ക്‌സ് പ്രസിഡന്റും അഭിഭാഷകയുമായ നാൻസി ആൾട്ട്മാൻ പറഞ്ഞു.

അതേസമയം, ശമ്പള നികുതി വെട്ടിക്കുറക്കുന്നത് പ്രോഗ്രാമിന്റെ ഫണ്ടിംഗിനെ ബാധിക്കില്ലെന്ന് ട്രമ്പ് ഭരണകൂടം വാദിക്കുന്നു പക്ഷെ അത് എങ്ങനെ എന്ന് വ്യക്തമാക്കിയിട്ടില്ല.

സോഷ്യൽ സെക്യൂരിറ്റിക്കു നിലവിൽ 2.9 ട്രില്യൺ ഡോളർ കരുതൽ ശേഖരമുണ്ട് ശമ്പള നികുതിയിലൂടെ പ്രതിവർഷം ഒരു ട്രില്യൺ ഡോളർ സമാഹരിക്കുന്നു. ഫണ്ടിങ്ങ് നിർത്തലാക്കിയാൽ കുറച്ചു വർഷങ്ങൾ കൊണ്ട് കരുതൽ ശേഖരംതീരും.

സോഷ്യൽ സെക്യൂരിറ്റി നിർത്തലാക്കിയാലും ട്രംപിനും അതുപോലെയുള്ള അതിസമ്പന്നൻമ്മാർക്കും ഒന്നും സംഭവിക്കില്ല. റിട്ടയർമെന്റിൽ സോഷ്യൽ സെക്യൂരിറ്റിയും ഓരാശ്വാസമാകും എന്ന് ചിന്തിച്ചു അമേരിക്കൻ സ്വപ്നം ജീവിക്കാൻ വന്ന നമ്മളുടെ ഭാവി അത്ര സുഖകരമാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക