Image

പിണക്കം മറന്നു; പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തി

Published on 10 August, 2020
പിണക്കം മറന്നു; പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിനുശേഷം രാഹുല്‍, പ്രിയങ്ക എന്നിവരുമായി സച്ചിന്‍ പൈലറ്റ് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയയുടെ നടപടി.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ പരാതികളെല്ലാം സച്ചിന്‍ പൈലറ്റ് വിശദമായി അവതരിപ്പിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചു. സത്യസന്ധവും ആത്മാര്‍ഥവുമായി ചര്‍ച്ചയാണ് നേതാക്കള്‍ തമ്മില്‍ നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൈലറ്റ് പ്രതിജ്ഞാബദ്ധമാണെന്നും കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് തന്നോടൊപ്പമുള്ള 18 വിമത എംഎല്‍എമാര്‍ക്കൊപ്പം രാജസ്ഥാനിലേക്ക് മടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക