Image

ഡാളസിലെ സീറോ മലങ്കര കാത്തലിക്‌ മിഷന്‍ ഇടവകയായി

Published on 02 June, 2012
ഡാളസിലെ സീറോ മലങ്കര കാത്തലിക്‌ മിഷന്‍  ഇടവകയായി
ഡാളസ്‌: ഡാളസിലെ സീറോ മലങ്കര കാത്തലിക്‌ മിഷന്‍ ഒരു ഇടവകയായി കാനോനികമായി പ്രഖ്യാപിക്കപ്പെട്ടു. മെയ്‌ 13-ന്‌ ഞായറാഴ്‌ച മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ്‌ മാര്‍ യൗസബിയോസ്‌ തിരുമേനി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ ഇടവക സ്ഥാപന ഡിക്രി അഭിവന്ദ്യ പിതാവ്‌ വായിച്ചു.

തുടര്‍ന്ന്‌ പിതാവിന്റെ കൈയില്‍ നിന്ന്‌ ഇടവക വികാരി ജോസഫ്‌ നെടുമാന്‍കുഴി അച്ചന്‍, ഇടവക സെക്രട്ടറി സുജന്‍ കാക്കനാട്ട്‌, ട്രഷറര്‍ സാജന്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഡിക്രി ഏറ്റുവാങ്ങി.

1991-ല്‍ ആരംഭിച്ച ദൈവാലയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച മുന്‍ വികാരിമാരേയും, അവരോടൊപ്പം പ്രവര്‍ത്തിച്ച കമ്മിറ്റി അംഗങ്ങളേയും പിതാവ്‌ അഭിനന്ദിക്കുകയും അവര്‍ക്ക്‌ നന്ദി അറിയിക്കുകയും ചെയ്‌തു.

പുതിയ ദേവാലയ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കിയ വന്ദ്യ ഗീവര്‍ഗീസ്‌ മണ്ണിക്കരോട്ട്‌ കോര്‍ എപ്പിസ്‌കോപ്പയെ അഭിവന്ദ്യ പിതാവ്‌ പ്രത്യേകം അഭിനന്ദിച്ചു.

തുടര്‍ന്ന്‌ നടന്ന ലളിതമായ ചടങ്ങില്‍ 2012 മലങ്കര കാത്തലിക്‌ കണ്‍വെന്‍ഷന്‍ കിക്ക്‌ ഓഫ്‌ അഭിവന്ദ്യ പിതാവ്‌ നിര്‍വഹിച്ചു. നിരവധി ഇടവകാംഗങ്ങള്‍ അഭിവന്ദയ പിതാവില്‍ നിന്നും രജിസ്‌ട്രേഷന്‍ കിറ്റ്‌ ഏറ്റുവാങ്ങി.
ഡാളസിലെ സീറോ മലങ്കര കാത്തലിക്‌ മിഷന്‍  ഇടവകയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക