Image

ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ല്‍ ഓഗസ്റ്റ് 11 ന് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍

Published on 10 August, 2020
 ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ല്‍ ഓഗസ്റ്റ് 11 ന് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങള്‍


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ല്‍ ഓഗസ്റ്റ് 11ന് (ചൊവ്വ) എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ആരണ്‍ ജയന്‍, അലന്‍ ജയന്‍ സഹോദരങ്ങളാണ്.

ആഗസ്റ്റ് 11 ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരണ്‍ മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും വയലിനില്‍ പരിശീലനം നേടുന്നു. മാഞ്ചസ്റ്റര്‍ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂള്‍ ഇയര്‍ 10 വിദ്യാര്‍ഥിയായ ഈ പതിനഞ്ചുകാരന്‍ സംഗീതത്തോടൊപ്പം ഡാന്‍സും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കലാമേളയില്‍ ഡാന്‍സ് ഇനത്തില്‍ വിജയിയായ ആരണ്‍, യുക്മ നാഷണല്‍ കലാമേളയിലും ഡാന്‍സില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്. സ്‌കൂള്‍ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരണ്‍ പ്‌ളെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്. റീജിയണല്‍ തല ക്രിക്കറ്റ്, ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയികളായ സ്‌കൂള്‍ ടീമിലെ അംഗമാണ് ആരണ്‍. കലാ കായിക മേഖലകളില്‍ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയര്‍ കേഡറ്റ്‌സ് ട്രെയിനിംഗിലും ആരണ്‍ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളില്‍ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലന്‍, കീബോര്‍ഡില്‍ തന്റെ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റര്‍ ഭാരത് വിദ്യാ ഭവനില്‍ നിന്നും കീബോര്‍ഡില്‍ പരിശീലനം നേടുന്ന ഈ പതിമൂന്നുകാരന്‍ ഡാന്‍സിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ ട്രിനിറ്റി ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ഥിയാണ് അലന്‍. യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കലാമേളയില്‍ ഡാന്‍സില്‍ വിജയിയായ അലന്‍ യുക്മ ദേശീയ കലാമേളയിലും സമ്മാനാര്‍ഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളില്‍ പരിശീലനം തുടരുന്നതോടൊപ്പം എയര്‍ കേഡറ്റ് ട്രെയിനിംഗിലും അലന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ താമസിക്കുന്ന തട്ടാരുപറമ്പില്‍ ജയന്‍ - നിഷ പുല്ലര്‍കാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ വൈകുന്നേരം അഞ്ചിന് (ഇന്ത്യന്‍ സമയം രാത്രി 9.30ന്) യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതല്‍ 21 വയസുവരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്നിന് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്നാണ്.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ് ദേശീയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

വിവരങ്ങള്‍ക്ക് : സി.എ ജോസഫ് 07846747602 , കുര്യന്‍ ജോര്‍ജ് 07877348602.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക