Image

വിമാനദുരന്തത്തില്‍ രക്ഷകരായവര്‍ക്ക് ആദരം; പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

Published on 10 August, 2020
 വിമാനദുരന്തത്തില്‍ രക്ഷകരായവര്‍ക്ക് ആദരം; പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും
കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷകരായവര്‍ക്ക് മേധാവികളറിയാതെ പോലീസുകാരന്‍റെ സല്യൂട്ട്‌. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാര്‍ട്ടമെന്‍റും. അനുമതിയില്ലാതെ വൈറല്‍ ആദരം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന പ്രദേശവാസികളെ അനുമോദങ്ങള്‍ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും. ഏറ്റവുമൊടുവിലാണ് ക്വാറന്‍റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു പോലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അര്‍പ്പിക്കല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയത്.

ചിത്രം വൈറല്‍ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താന്‍ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവില്‍ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനല്‍ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തല്‍. 


കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറല്‍ ആദരം നടത്തിയത്.

സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐ യോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറല്‍ ആയ പോലീസ്കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക