Image

ബൈഡന്റെ പിഴവുകള്‍ വോട്ടര്‍മാര്‍ മറക്കുമോ?: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 10 August, 2020
ബൈഡന്റെ പിഴവുകള്‍ വോട്ടര്‍മാര്‍ മറക്കുമോ?: ഏബ്രഹാം തോമസ്
മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കരുതപ്പെടുകയും ചെയ്യുന്ന ജോ ബൈഡന്റെ മുന്‍പില്‍ ഉണ്ടായിരുന്ന കടമ്പകള്‍ നീങ്ങിയിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പിന്റെ ജനപ്രിയത കുറഞ്ഞു വരുമ്പോള്‍ ബൈഡന് അനുകൂലമായുള്ള വോട്ടുകള്‍ ട്രംമ്പിന് എതിരായ വോട്ടുകള്‍ ആയിരിക്കും.പോലീസ് ക്രൂരതക്ക് എതിരെ നടന്ന പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കുവാന്‍ തല്‍പരകക്ഷികള്‍ക്ക് കഴിഞ്ഞു. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധം വളര്‍ത്തിയെടുത്തപ്പോള്‍ ട്രംമ്പിനേക്കാള്‍ രണ്ടക്കം കൂടുതല്‍ ജനപ്രിയനായി ബൈ#ന്‍ മാറിയതായി അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞു. ആ ദിനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ബൈഡന്‍ വലിയ ഭൂരിപക്ഷത്തോടെ വൈറ്റ് ഹൗസില്‍ എത്തുമായിരുന്നു എന്ന് നിരീക്ഷകരും പറഞ്ഞു. എന്നാല്‍ അതിന് ശേഷം ഒരു മാസം കഴിഞ്ഞു. തിരഞ്ഞെുപ്പിന് ഇനുയും 80 ല്‍ അധികം ദിവസങ്ങളുണ്ട് ഇപ്പോഴും അമേരിക്കന്‍ രാഷ്ട്രീയം കലങ്ങി തെളിയുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയോ ഉറഫപ്പായും ചിലര്‍ക്ക് സ്ഥാര്‍ത്ഥിത്വം ലഭിക്കുമെന്ന് വ്യക്തമാവുകയോ ചെയ്തതിന് ശേഷം സ്ഥാര്‍ത്ഥികള്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും, അവരുെ ചരിത്രം, പ്രസ്താവനകള്‍  എന്നിവ ചികഞ്ഞെടുത്ത് പിഴവുകള്‍ ക്‌ണ്ടെത്താനും, അവ നിരന്തരം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും മാധ്യമങ്ങള്‍ അഹോരാത്രം പരിശ്രമിക്കുന്നു, നാവ് പിഴച്ചു വലിയ അബദ്ധത്തില്‍ ചെന്നുചാടി വൈറ്റ് ഹൗസിന്റെ പടവുകള്‍ കയറാനാവാതെ മടങ്ങേണ്ടിവന്ന സ്ഥാനാര്‍ത്ഥികളുണ്ട്.

ഒരു പ്രത്യേക ജനവിഭാഗത്തെ പിന്തുണച്ച് ട്രംമ്പിന് മേല്‍ പഴിചാരി മാധ്യമങ്ങശക്ക് പ്രിയംങ്കരനാവുക, വോട്ടുകള്‍ ഉറപ്പാകുക എന്ന നയം ഇപ്പോള്‍ അമേരിക്കയില്‍ ഒഴുക്കുനൊപ്പം നീന്തുന്നത് പോലെ സുഗമമാണ്.

ഇതാണ് ബൈഡന്‍ സ്വീകരിച്ച മാര്‍ഗ്ഗം. ആദ്യമൊക്കെ ഇതിന് വലിയ നേട്ടവും ഉണ്ടാക്കുവാന്‍ കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ യുവാക്കുകള്‍ക്ക് തൊഴിലുറപ്പ് നല്‍കാന്‍ 100 മില്യണ്‍ ഡോളറിന്റെ പദ്ധതിയും പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്താ് നിക്കുന്ന ന്യൂനപക്ഷ വിഭാഗം പിണങ്ങാതിരിക്കുവാന്‍ അവര്‍ക്കും ഇതുപോലൊരു പദ്ധതി ഉണ്ടാവുമെന്ന് പറഞ്ഞു. പക്ഷേ, ഇതുവരെ അതേ കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. 

ഇതിനിടയിലാണ് തന്റെ പ്രിയപ്പെട്ട ജനവിഭാഗത്തെ ചൊടിപ്പിച്ച ആദ്യ സംഭവം  ഉണ്ടായത്. ആ ജനവിഭാഗം 'പോലുൂം' എന്ന പരാമര്‍ശം അവര്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക്  തുല്യര്‌ലല് എന്ന വ്യാഖ്യാനത്തിന് കാരണമായി. ഈ ദിനങ്ങളില്‍ വന്ന മറ്റ് രണ്ട് മറുപടികളിലെ വാക്കുകള്‍ കൂടുതല്‍ വേദനാജനകമായിരുന്നു. നിങ്ങള്‍ ഒരു തിരിച്ചറിയല്‍ ടെസ്റ്റിന് വിധേയനായിട്ടുണ്ടോ എന്ന  സി ബി എസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി നിങ്ങള്‍ ഒരു കറുത്ത വര്‍ഗക്കാരനായിരുന്നതിനാല്‍ നിങ്ങള്‍ കൊക്കെയിന്‍ ഉപയോഗിക്കുന്നുണ്ടോഇല്ലയോ എന്നറിയാന്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നതുപോലെയാണ് ഇത്. നിങ്ങള്‍ ഒരു  ജങ്കി(മയക്കുമരുന്നുപയോഗിക്കുന്നവന്‍) ആണോ? ബൈഡന്‍ ചോദിച്ചു.

അടുത്തത് നാഷണല്‍ പബ്ലിക്ക് റേഡിയോയുടെ ഇന്റര്‍വ്യൂവര്‍(ഹിസ്പാനിക്കാണ്‍) ചോദിച്ച ചോദ്യത്തിന് ഹിസ്പാനിക്കുകളെയും കറുത്ത വര്‍ഗക്കാരേയും താരതമ്യം നടത്തിയ മറുപടിയാണ്. 'ചില അപവാദങ്ങള്‍ ഒഴികെ  ലറ്റിനോ സമൂഹം കറുത്ത വര്‍ഗക്കാരെക്കാള്‍ വിഭിന്നമാണ്. ലറ്റിനോകള്‍ അതുല്യമായ വ്യത്യസ്ഥ സമീപനം,വ്യത്യസ്ഥ കാര്യങ്ങളില്‍ സ്വീകരിക്കുന്നവരാണ്', ബൈഡന്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ബൈഡന്‍ പിന്നീട് വിശദീകരിച്ചു.

ഈ സംഭവങ്ങള്‍ കറുത്ത വര്‍ഗക്കാരെ, പ്രത്യേകിച്ച യുവ തലമുറയെ ബൈഡനില്‍ നിന്നകറ്റാന്‍ സാധ്യതയുള്ളതായി നിരീക്ഷകള്‍ പറയുന്നു. ബൈഡന് വേണ്ടി വോട്ടുചെയ്യേണ്ട ചിലര്‍ പ്രതിഷേധിച്ചു വീട്ടിലിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം.

ഒരു റണ്ണിങ്ങ് മേറ്റിനെ പ്രഖ്യാപിക്കാന്‍ ബൈഡന്‍ വരുത്തുന്ന കാലതാമസവും ചിലരെയെങ്കിലും അകറ്റി നിര്‍ത്തുവാന്‍ സാധ്യതയുണ്ട്. തന്റെ വൈസ് പ്രസിഡന്റ് ആരായിരിക്കണം എന്ന് തീരുമാനം ബൈഡന്‍ വൈകിക്കരുത് എന്നിവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക