Image

ടോണി തോമസ് കരിപ്പാപ്പറമ്പിലിന്റെ നിര്യാണം അറ്റ്‌ലാന്റ മലയാളി സമൂഹത്തിനു ഞെട്ടലായി

Published on 09 August, 2020
ടോണി തോമസ് കരിപ്പാപ്പറമ്പിലിന്റെ നിര്യാണം അറ്റ്‌ലാന്റ മലയാളി സമൂഹത്തിനു ഞെട്ടലായി

അറ്റ്‌ലാന്റ: മുപ്പത്തെട്ടാം വയസില്‍ ടോണി തോമസ് കരിപ്പാപ്പറമ്പില്‍ അന്ത്യയാത്രയായത് മലയാളി സമൂഹത്തിനു ഞെട്ടലായി. യുവത്വതിന്റെ പ്രസരിപ്പില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന വ്യക്തി വിട പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും വിഷമം. നാട്ടിലും ഇവിടെയും തുടരുന്ന ദുരന്ത കഥകള്‍ക്കിടയില്‍ ഇത് മറ്റൊന്നു കൂടിയായി. സി.വി.എസ്. മാനേജറായിരുന്നു. സ്‌നെല്വില്ലിലായിരുന്നു താമസം.

 പരേതനായ തോമസ് കെ. ജോര്‍ജിന്റെയും മറിയാമ്മ തോമസിന്റെയും പുത്രനാണ്.
ഭാര്യ ടാമി തോമസ്. മകള്‍: ടെമ്പറന്‍സ് തോമസ്
സഹോദരര്‍: ടോം തോമസ് (ജോര്‍ജിയ), ടീന തോമസ് (ചിക്കാഗോ)
 
സംസ്‌കാരം ഓഗസ്റ്റ് 12 ബുധന്‍, 10 മണി: എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോം ആന്‍ഡ് ക്രിമേഷന്‍, 3594 സ്റ്റോണ്‍ മൗണ്ടന്‍ ഹൈവേ, സ്‌നെല്‍ വില്‍, ജോര്‍ജിയ-30039
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക