ഫൊക്കാന മുൻ സെക്രട്ടറി ടോമി കൊക്കാടിനെ പുറത്താക്കി
fokana
09-Aug-2020
fokana
09-Aug-2020

ന്യൂജേഴ്‌സി: തുടർച്ചയായി സംഘടനാ വിരുദ്ധ പ്രവർത്തനവും ഭരണഘടനാ ലംഘനവും നടത്തിയതിന് ഫൊക്കാന മുൻ സെക്രട്ടറിയും ഇപ്പോൾ ട്രസ്റ്റി ബോർഡ് അംഗവുമായ ടോമി കൊക്കാടിനെ അനേഷണവിധേയമായി സംഘടനയിൽ നിന്നും പുറത്താക്കി.
തുടർച്ചയായി സംഘടന വിരുദ്ധപ്രവർത്തനം നടത്തിയ ടോമി കൊക്കാട് തന്റെ അധികാരപരിധിയിൽ ഉൾപ്പെടാത്ത തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രങ്ങളിൽ ഇടപെട്ട് തടസപ്പെടാൻ ശ്രമിച്ചതിനാണ് സസ്‌പെൻഷൻ. സ്വതന്ത്ര അധികാരമുള്ള, ട്രസ്റ്റി ബോർഡ് നിയമിച്ച തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയ മുൻ സെക്രട്ടറി ഗുരുതരമായ ഭരണഘടന ലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തിയ ട്രസ്റ്റി ബോർഡ് അദ്ദേഹത്തിന്റെ നടപടിയെ നിശിതമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്‌തിരുന്നു.
.jpg)
സംഘടനകളുടെ അംഗത്വം പുതുക്കലിന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവസാന തിയതി നീട്ടി വച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് പത്ര പ്രസ്താവനകൾ നടത്തിയ മുൻ സെക്രെട്ടറികൂടിയായ ടോമി കോക്കാട് ഗുരുതരമായ സംഘടനാ വിരുദ്ധപ്രവർത്തനവും ഭരണഘടന ലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണഘടന സമിതിയായ ട്രസ്റ്റി ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. 5 ദിവസത്തിനകം മറുപടി നൽകണമെന്ന് അറിയിച്ചിട്ടും മറുപടി നൽകിയില്ല. ഇതേ തുടർന്നാണ് ടോമിയെ അന്വേഷണ വിധേയമായി പുറത്താക്കിയതെന്നു ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
2020 മാർച്ചു മാസത്തിൽ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർ റദ്ദാക്കിയ ജനറൽ കൗൺസിൽ മീറ്റിംഗ് അദ്ദേഹത്തിന്റെ ഉത്തരവ് മറികടന്നുകൊണ്ട് ഒരു വിഭാഗം ആളുകൾ ഫൊക്കാന ജനറൽ കൗൺസിൽ എന്ന പേരിൽ സംഘടിപ്പിച്ച സമാന്തര യോഗത്തിൽ സെക്രട്ടറിയായ ടോമി കൊക്കാട് പങ്കെടുത്തതിനാൽ അന്നത്തെ പ്രസിഡണ്ട് മാധവൻ നായർ ടോമിയെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നതാണ്. എന്നാൽ പ്രസിഡണ്ട് മാധവൻ നായരുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഫൊക്കാനയുടെ പരമാധികാര സമിതിയായ ട്രസ്റ്റി ബോർഡ് ടോമി സസ്‌പെൻഷൻ ശിപാർശ പിൻവലിച്ചുകൊണ്ട്, മേലിൽ ഇത്തരം സംഘടന വിരുദ്ധ പ്രവർത്തനം ആവർത്തിക്കരുതെന്നു ശാസന നൽകി വിട്ടയച്ചിരുന്നു. ഫൊക്കാനയുടെ അന്തസിനു കളങ്കം വരുത്തുന്ന തരത്തിൽ ടോമി സംഘടന വിരുദ്ധ പ്രവർത്തനം തുടർന്നും നടത്തുകയായിരുന്നുവെന്ന് ഡോ. മാമ്മൻ സി. ജേക്കബ് ചൂണ്ടിക്കാട്ടി.
ഓഗസ്റ് ഏഴിന് ചേർന്ന ട്രസ്റ്റി ബോർഡിന്റെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബി.ഒ.ടി.ചെയർമാൻ ഡോ.മാമ്മൻ സി.ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ ജോൺ പി. ജോൺ, കുര്യൻ പ്രക്കാനം, ഡോ. മാത്യു വർഗീസ്,ബെൻ പോൾ, സജി പോത്തൻ, ടോമി അമ്പേനാട്ട്, ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ പങ്കെടുത്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments