ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. തനിക്ക് മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
”ഞാന്‍ സുഖമായിരിക്കുന്നു എന്ന് എല്ലാവരെയും അറിയിക്കുന്നു. ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്റ്റാഫുകളുടേയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങും. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി” എന്നാണ് സഞ്ജയ്യുടെ ട്വീറ്റ്.
നോണ്‍ കോവിഡ് ഐസിയു വാര്‍ഡിലാണ് സഞ്ജയെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നില തൃപതികരമാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. വി. രവിശങ്കര്‍ പറഞ്ഞു.