Image

മഴപ്പേടി (ശങ്കർ, ഒറ്റപ്പാലം)

Published on 08 August, 2020
മഴപ്പേടി (ശങ്കർ, ഒറ്റപ്പാലം)
കാലം കാത്തിരുന്നു മഴക്കാലസ്വപ്നങ്ങളിൽ
മനസ്സിൽ കുളിർ കോരിയെറിയുന്ന മഴത്തുള്ളികൾ

ദിവാസ്വപ്ന മേഘങ്ങൾ കനം വച്ചു വലുതായ്
കൂരിരുട്ടിൻ കൊടും കാർ മേഘങ്ങളായി-
ഇരുളും പരത്തി കനത്തു പോയ്‌  വാനിൽ
പെയ്തിറങ്ങി പിന്നെ പേമാരിയായ്!

പ്രളയത്തിൽ മുങ്ങി തോടും പുഴകളും…
 ദുരിതകയങ്ങളായ് നാടും നഗരവും…
എമ്പാടും നെട്ടോട്ടമോടുന്നു മാനവരും…
വെള്ളത്തിലാണ്ട നെൽ പാടങ്ങളിൽ-
വഴിതെറ്റി ഒഴുകുന്നു ഉരഗങ്ങളും!

കരകാർന്ന് തിന്നുകൊണ്ടൊഴുകുന്നു തോടുകൾ
ഉരുൾപൊട്ടി ഒഴുകുന്നു കുന്നും, മലകളും
അപ്രത്യക്ഷമാകുന്നു വീടും, ജനങ്ങളും
സ്വന്തവും, ബന്ധവും എങ്ങോ മറയുന്നു.

നിര്ത്തുന്നു ഞാൻ മഴേ… എൻ ദിവാസ്വപ്നങ്ങൾ
നിൻ പേരതോർക്കുമ്പോൾ പേടിയാകുന്നിപ്പോൾ!
                               


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക