Image

ഫ്രിജിഡിറ്റി

Published on 02 June, 2012
ഫ്രിജിഡിറ്റി
ലൈംഗിക കാര്യങ്ങളില്‍ താത്‌പര്യം തോന്നാതിരിക്കുന്ന അവസ്ഥയാണ്‌ ഫ്രിജിഡിറ്റി. മിക്കപ്പോഴും മാനസിക കാരണങ്ങള്‍ മൂലമാണ്‌ ലൈംഗിക താത്‌പര്യം കുറയുന്നത്‌. പരാജയബോധം, ലൈംഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ, ഒരേ തരത്തിലുള്ള രതിരീതികള്‍ മൂലമുള്ള വിരസത, മിഥ്യാധാരണകള്‍ തുടങ്ങിയവയാണ്‌ ഇക്കൂട്ടത്തില്‍ പ്രധാനം. ശാരീരിക കാരണങ്ങള്‍ മൂലവും ചിലരില്‍ താത്‌പര്യക്കുറവുണ്‌ടാകും.

പധാന ലക്ഷണങ്ങള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും ലൈംഗികാനന്ദം ആസ്വദിക്കാന്‍ കഴിയാതെപോവുക, ബന്ധപ്പെടലില്‍ ഹദ്യമായി ഇടപഴകാന്‍ സാധിക്കാതെ പോവുക തുടങ്ങിയവ ഹൈപ്പോ ആക്ടീവ്‌ സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്നും ലൈംഗികതയോടു തന്നെ വെറുപ്പും നീരസവും വച്ചു പുലര്‍ത്തുന്നതു സെക്ഷ്വല്‍ അവേര്‍ഷന്‍ ഡിസോര്‍ഡര്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഇണയില്‍നിന്നും എത്രതന്നെ ഉത്തേജനശ്രമം ഉണ്ടായാലും വികാരം കൊള്ളാനാവത്ത സ്‌ത്രീയിലെ അവസ്ഥ , രതിമൂര്‍ച്ഛ ഉണ്ടാവാതിരിക്കുക, സാധാരണ രീതിയിലുള്ള ലൈംഗികബന്ധത്തി നുപോലും താല്‍പര്യമില്ലാതെ വരിക, ശാരീരികമായി എല്ലാം തികഞ്ഞ സ്‌ത്രീയാണെങ്കിലും രതിയോട്‌ അതിരുകടന്ന വിമുഖത, ലൈംഗിക ഉണര്‍വ്‌ ഇല്ലാത്ത അവസ്ഥ , യോനിയില്‍ വഴുവഴുപ്പ്‌ ഉണ്ടാകുന്നില്ല, രതിവികാരം എന്തെന്ന്‌ അറിയില്ല തുടങ്ങിയവയൊക്കെ ലൈംഗികമരവിപ്പിന്‍റെ ഭാഗമായി കാണാവുന്നവയാണ്‌.

ലൈംഗികബന്ധത്തിലെ വേദനകളും അണുബാധയും ലൈംഗികബന്ധത്തില്‍ സ്‌ത്രീയ്‌ക്ക്‌ അനുഭവിക്കേണ്ടിവരുന്ന വേദനകള്‍ ചിലപ്പോള്‍ അണുബാധമൂലവും സംഭവിക്കാം. ഫംഗസ്‌ , ബാക്ടീരിയ മുതലായ അണുബാധകള്‍ മൂലം ലൂബ്രിക്കേഷന്‍ കുറയുന്നതു വഴി വേദനയുണ്ടാകാം.
ഫ്രിജിഡിറ്റിഫ്രിജിഡിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക