ജസീന്ത ആര്‍ഡെന്‍ ലോകത്തെ ഏറ്റവും മികച്ച നേതാവ്
OCEANIA
08-Aug-2020
OCEANIA
08-Aug-2020

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച നേതാവായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്നിലാക്കിയാണ് ജസീന്ത, ലോക നേതാവ് എന്ന പട്ടം സ്വന്തം പേരില്‍ കുറിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡവലപ്‌മെന്റ് അക്കാഡമി കഴിഞ്ഞ 12 മാസമായി നടത്തിയ പഠനത്തിനൊടുവിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സഹാനുഭൂതി നിറഞ്ഞ നേതൃത്വ ശൈലിക്ക് ഉടമയാണ് ജസീന്ത. വൈകാരികമായ ആശയവിനിമയം ബലഹീനത കാണിക്കുന്നു എന്ന പൊതുവായ ധാരണയെ തിരുത്തി, പകരം മൃദുവായതും വൈകാരികവുമായ പക്വതയാര്‍ന്ന സ്പര്‍ശനത്തിലൂടെ പൊതുജനങ്ങളെ സമീപിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതായി പഠനം പറയുന്നു.
വെല്ലുവിളികളെ അതിജീവിക്കാനുമുള്ള കഴിവും മറ്റുള്ളവരുമായി ഇടപഴകുന്‌പോള്‍ ആത്മാര്‍ഥതയും ദയയും അനുകമ്പയും ഉള്ള വിശ്വസനീയവുമായ ഒരു പൊതുപ്രഭാഷകയായാണ് ജസീന്ദയെ മറ്റു നേതാക്കളില്‍ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് പഠനം പറയുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments