Image

പഴയ കാര്യങ്ങള്‍ എണ്ണി പറയണോ..ആ വൃത്തിക്കെട്ട നിലയിലേക്കാണോ ചിത്രീകരിക്കുന്നത്-പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Published on 08 August, 2020
പഴയ കാര്യങ്ങള്‍ എണ്ണി പറയണോ..ആ വൃത്തിക്കെട്ട നിലയിലേക്കാണോ ചിത്രീകരിക്കുന്നത്-പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ ചില മാധ്യമങ്ങളും പങ്കാളികളായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

പഴയ മുഖ്യമന്ത്രിയുടെ വാസ സ്ഥലവും രീതികളും എന്തായിരുന്നുവെന്ന് ഞാന്‍ എണ്ണി പറയണോ എന്ന് ചോദിച്ച മുഖ്യമന്ത്രി, മാധ്യമങ്ങള്‍ ആ വൃത്തിക്കെട്ട നിലയിലേക്ക് ഇന്നത്തെ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസും  ചിത്രീകരിക്കുന്നുവെന്നും പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിച്ചത് വിനയായോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്താന്‍ പല മാര്‍ഗങ്ങളും ആലോചിച്ചിട്ടുണ്ട്. അതിന്റെ കൂടെ ചേരാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അന്വേഷണത്തിന്റെ ഭാഗമായി നടക്കേണ്ട കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളാണ് നടത്തേണ്ടത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്യൂ, മറ്റെയാളെ നോക്കൂ എന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ട പണി മാധ്യമങ്ങളെടുക്കേണ്ടതില്ല. ഇവിടെ അത്തരം കാര്യങ്ങളാണ് നടന്നത്. ഒരു വസ്തുതയും തെളിവുമില്ലാതെ പലരുടേയും പേരുകള്‍ വിളിച്ചു പറഞ്ഞു' മുഖ്യമന്ത്രി പറഞ്ഞു.

റെഡ്ക്രസന്റ് എന്നത് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നേരിട്ട് നടത്തുന്നതാണ്. അതില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കൈക്കൂലി ലഭിച്ചുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേ സമയം നമ്മുടേതായ ഒരു പദ്ധതിയുടെ പേരില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക