Image

ഒ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാനുമതി

Published on 08 August, 2020
ഒ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാനുമതി
ന്യൂഡല്‍ഹി: അമേരിക്കയില്‍ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യയുമായി വിമാന സര്‍വീസ് നടത്താന്‍ കരാറിലേര്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതി. യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണു ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

ഒസിഐ കാര്‍ഡുള്ളവര്‍ക്കു ഇന്ത്യയില്‍ പ്രവേശിക്കാനുള്ള അനുമതി കോവിഡ് മൂലംമാര്‍ച്ച് 18നു റദ്ദാക്കിയിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് പ്രത്യേകാനുമതിയോടെ നാട്ടിലെത്താന്‍ മേയില്‍ അനുവാദം നല്‍കി.

അതേ സമയം, യുഎസ് സര്‍ക്കാര്‍യാത്രാവിലക്ക് പിന്‍വലിച്ചു. പഴയതുപോലെ ഓരോ രാജ്യത്തിനും പ്രത്യേകമായ മാര്‍ഗനിര്‍ദേശം പുനഃസ്ഥാപിച്ചു. എന്നാല്‍, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ലെവല്‍ 4 വിഭാഗത്തിലുള്ള അന്‍പതിലേറെ രാജ്യങ്ങളിലേക്കുള്ള വിലക്കു തുടരും. കഴിഞ്ഞ മാര്‍ച്ച് 19നാണ് ലോകവ്യാപകമായി യാത്ര വിലക്കി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍യുഎസില്‍ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്കുണ്ട്. യുകെയില്‍ യുഎസില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക