Image

ഇന്നു പഞ്ചമി ദിനം, വെള്ളം കടലെടുക്കില്ല, മൂന്നാം പ്രളയ സാധ്യതയെന്ന് പഴമക്കാര്‍

Published on 08 August, 2020
ഇന്നു പഞ്ചമി ദിനം,  വെള്ളം കടലെടുക്കില്ല, മൂന്നാം പ്രളയ സാധ്യതയെന്ന്  പഴമക്കാര്‍
പറവൂര്‍ : ഇന്നു പഞ്ചമി ദിനം. ഇനി 8 ദിവസം കേരളത്തില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്ന പരമ്പരാഗത അറിവുമായി പഴമക്കാര്‍. എല്ലാ വര്‍ഷവും പഞ്ചമി മുതല്‍ ഏകാദശി വരെ 7 ദിവസങ്ങളാണ്. ഇക്കുറി ഷഷ്ഠി 2 ദിവസങ്ങളില്‍ ആയതിനാല്‍ 8ാം ദിവസമാണ് ഏകാദശി.  പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ 9, 10 തീയതികളിലും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടല്‍ എടുക്കൂ. തുടര്‍ന്നുള്ള 3 ദിവസങ്ങളാണു കൂടുതല്‍ അപകടകരം. അഷ്ടമി, നവമി, ദശമി ദിനങ്ങളായ 12, 13, 14 തീയതികളില്‍ കടല്‍ തീരെ വെള്ളം എടുക്കില്ല. ഏകാദശി ദിനമായ 15ാം തീയതി മുതലേ പിന്നീടു വെള്ളം കടലിലേക്കിറങ്ങൂ.

അതിനാല്‍, ഇന്നു മുതല്‍ 14 വരെയുള്ള പെയ്യുന്ന മഴ നിര്‍ണായകമാണ്. ഈ ദിവസങ്ങളില്‍ ന്യൂനമര്‍ദം ഉണ്ടാകുകയും അതി തീവ്രമഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന പെരുവെള്ളം കടല്‍ സ്വീകരിക്കില്ല. അതു വെള്ളപ്പൊക്കത്തിനു കാരണമാകാം. 

ഇന്നു മുതല്‍ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തെ പ്രളയ സാധ്യതയെന്നു പുത്തന്‍വേലിക്കര സ്വദേശിയായ മത്സ്യത്തൊഴിലാളി കെ.എസ്. ആന്റണി പറയുന്നു.2018ലെ പ്രളയ സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വീട്ടുപകരണങ്ങള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയര്‍ കൊണ്ടു കെട്ടിസൂക്ഷിക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറുകയും ചെയ്തിരുന്നു അദ്ദേഹം.


Join WhatsApp News
2020-08-08 13:31:49
പൌര്‍ണ്ണമി മുതല്‍ ഏകാദിസി വരെ കടല്‍ നോമ്പ് നോല്‍ക്കുന്ന ദിവസങ്ങള്‍ ആണ്. അപ്പോള്‍ വെള്ളം കുടിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക