Image

വീസ കാലാവധി കഴിഞ്ഞവര്‍; 17ന് മുന്‍പ് രാജ്യം വിടണമെന്ന് ദുബായ് അധികൃതര്‍

Published on 08 August, 2020
വീസ കാലാവധി കഴിഞ്ഞവര്‍; 17ന് മുന്‍പ് രാജ്യം വിടണമെന്ന് ദുബായ് അധികൃതര്‍
ദുബായ്: മാര്‍ച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവര്‍  ഈ മാസം  17ന് മുന്‍പാണ്  രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച്  ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കന്‍ എമിറ്റേറ്റിലും ഉള്ളവരില്‍ മാര്‍ച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവര്‍ ആദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് ഔട്ട് പാസിന് അപേക്ഷിക്കേണ്ടത്. ഈ സേവനം വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും നല്‍കുന്നുണ്ട്.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് അതിനു മൂന്നു ദിവസം മുമ്പ് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടില്‍ പിഴ ഇളവിനുള്ള സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കണമെന്ന് ദുബായ് അല്‍ സോറ ട്രാവല്‍ ഏജന്‍സി ജനറല്‍  മാനേജര്‍  ജോയ് തോമസ് വ്യക്തമാക്കി. എയര്‍പോര്‍ട്ടില്‍ യാത്രാദിവസം എമിഗ്രേഷനില്‍ 400 ദിര്‍ഹവും അടയ്ക്കണം. ഇങ്ങനെ പോകുന്നവരുടെ പാസ്‌പോര്‍ട് റദ്ദാക്കും. എന്നാല്‍ ഇവര്‍ക്ക് പിന്നീട് പുതിയ പാസ്‌പോര്‍ട്ടില്‍ വീണ്ടും യുഎഇയിലേക്ക് വരാം. അബുദാബിയിലുള്ളവര്‍ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷിക്കണം.

അതേസമയം മാര്‍ച്ച് ഒന്നിനു ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 10ന്  മുമ്പ് രാജ്യം വിടുകയോ വീസ സ്റ്റാറ്റസ് മാറ്റിയെടുക്കുകയോ വേണം. ഇവര്‍ക്ക് പുതിയ   എംപ്ലോയ്‌മെന്റ്   വീസയിലോ ടൂറിസ്റ്റ് വീസയിലോ രാജ്യത്ത് തുടരാം. 30 ദിവസത്തേക്കോ 90 ദിവസത്തേക്കോ വീസ പുതുക്കി കിട്ടും. ഇതിനൊപ്പം പത്തുദിവസം ഗ്രേസ്  പീരിയഡും ലഭിക്കും. അങ്ങനെ 100 ദിവസം രാജ്യത്ത് തുടരാനാകുമെന്നും ജോയി തോമസ് വ്യക്തമാക്കി. കഴിഞ്ഞദിവസം വീസ മാറ്റിയെടുത്തവര്‍ക്ക് നവംബര്‍ 12 വരെ കാലാവധി ലഭിച്ചു.അതേസമയം അബുദാബി വീസയുള്ളവര്‍ക്ക്  ഐസിഎ നിര്‍ദേശം അനുസരിച്ച് ഓഗസ്റ്റ് പത്തിനു ശേഷം 30 ദിവസ ഗ്രേസ് പീരിയിഡിന് അപേക്ഷിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് വ്യക്തതയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക