Image

കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

Published on 08 August, 2020
കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാല്‍കോടിയുടെ സ്വര്‍ണ്ണ കള്ളക്കടത്ത് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുമ്ബോഴാണ് കസ്റ്റംസ് പിടികൂടുന്നത്. ഇന്നലെ വൈകിട്ട് ഷാര്‍ജയില്‍ നിന്നും വന്ന വിമാനത്തില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസാണ് സ്വര്‍ണ്ണം കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്.


ഇയാള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 1354ലാണ് കരിപ്പൂരില്‍ എത്തിയത്. റയീസില്‍ നിന്ന് 638 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെടുത്തത്. വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തിലാണ് സ്വര്‍ണ്ണം കടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക